തുഷാരഗിരി ടൂറിസം കേന്ദ്രം വികസനം; 54 ലക്ഷം രൂപയുടെ ഭരണാനുമതി



കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പിന്റെ ഗ്രീൻ കാർപറ്റ് സ്കീമിൽ തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിൽ വിവിധ വികസന പ്രവൃത്തികൾക്കായി 54 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. തുഷാരഗിരി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ മാലിന്യ നിർമാർജനം, ടോയ്‌ലറ്റ് ബ്ലോക്ക് നവീകരണം, ഭിന്നശേഷിക്കാർക്ക് ടോയ്‌ലറ്റ് സൗകര്യം, കോൺഫറൻസ് ഹാൾ, ഫെസിലിറ്റേഷൻ സെന്റർ എന്നിവയുടെ അറ്റകുറ്റപ്പണികൾ, ഫെസിലിറ്റേഷൻ സെന്ററിൽ കുടിവെള്ള സൗകര്യം ഒരുക്കൽ, സേഫ്റ്റി സെക്യൂരിറ്റി, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ‌ സെന്റർ വളപ്പിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കൽ, സൈൻ ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. സർക്കാർ ഏജൻസിയായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈ‍ഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിനാണ് നിർമാണച്ചുമതല.

Post a Comment

0 Comments