കോഴിക്കോട്:വടകര റെയില്‍വേ സ്റ്റേഷനില്‍ പുതിയ പാര്‍ക്കിങ് ഗ്രൗണ്ട് ഒരുങ്ങി. ഇവിടെ നാളെ മുതല്‍ പാര്‍ക്കിങ് തുടങ്ങുമെന്ന് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് അറിയിച്ചു. ഈ സ്ഥലം പാര്‍ക്കിനായി ടെന്‍ഡര്‍ ചെയ്തുനല്‍കിയിട്ടുണ്ട്. സ്റ്റേഷന്റെയും വടകര ട്രാഫിക് യൂണിറ്റിന്റെയും ഇടയിലുള്ള വിശാലമായ സ്ഥലമാണ് പാര്‍ക്കിങ്ങിനായി ഒരുക്കിയത്. 2046 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണം ഇവിടെ മാത്രമുണ്ട്. ഇതോടെ സ്റ്റേഷനിലെയും പരിസരത്തെയും പാര്‍ക്കിങ് പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വടകര റെയില്‍വേ സ്റ്റേഷനില്‍ വളരെ കുറച്ച് വാഹനങ്ങള്‍ക്ക് നിര്‍ത്തിയിടാനുള്ള സ്ഥലമേ ഉള്ളൂ. അതുകൊണ്ടുതന്നെ പുറത്ത് റോഡരികിലും മറ്റുമാണ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. നേരത്തേ ഇതേസ്ഥലത്ത് റെയില്‍വേ പാര്‍ക്കിങ് തുടങ്ങിയിരുന്നു.എന്നാല്‍ നിലം കോണ്‍ക്രീറ്റ് ചെയ്യാത്തതിനാല്‍ മഴക്കാലമായതോടെ ഇവിടം ചെളിക്കുളമായി.ഇതോടെ വാഹനങ്ങള്‍ ഇവിടേക്ക് വരാതായി. ഇതോടെ പാര്‍ക്കിങ് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് റെയില്‍വേ പ്രത്യേകഫണ്ട് അനുവദിച്ചതിനെത്തുടര്‍ന്നാണ് നിലം കോണ്‍ക്രീറ്റ് ചെയ്ത് പാര്‍ക്കിനായി ഉപയുക്തമാക്കിയത്. തൊട്ടടുത്ത് മറ്റൊരു സ്ഥലവും പാര്‍ക്കിങ്ങിനായി ഒരുക്കിയിട്ടുണ്ട്. പണി പൂര്‍ത്തിയായെങ്കിലും ഈ സ്ഥലം ടെന്‍ഡര്‍ ചെയ്തുനല്‍കിയിട്ടില്ല.
പാര്‍ക്കിങ് ഫീസ് നിരക്ക്
ഇരുചക്രവാഹനങ്ങള്‍
- ആദ്യത്തെ നാലുമണിക്കൂറിന് ആറുരൂപ
- നാലു മുതല്‍ 12 മണിക്കൂര്‍ വരെ 12 രൂപ
നാലുചക്രവാഹനം
- ഒരു ദിവസം 18 രൂപ
- ആദ്യത്തെ നാലുമണിക്കൂറിന് 25 രൂപ
- നാലുമുതല്‍ 12 മണിക്കൂര്‍ വരെ 45 രൂപ
- ഒരു ദിവസം 90 രൂപ.
0 Comments