ആരാമ്പ്രം യുനാനി ഡിസ്പെൻസറി സംരക്ഷണത്തിനായി പൊതുജന കൂട്ടായ്മക്ക് രൂപം നൽകി

ആരാമ്പ്രം അങ്ങാടി

കോഴിക്കോട്: മടവൂർ ഗ്രാമപഞ്ചായത്തിലെ ആരാമ്പ്രത്ത് പ്രവർത്തിച്ചുവരുന്ന യുനാനി ഡിസ്പെൻസറി നിലനിർത്തുന്നതിനായി പൊതുജന കൂട്ടായ്മക്ക് രൂപം നൽകി. സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാത്തതിനാൽ സ്ഥലം ലഭ്യമാകുന്ന പഞ്ചായത്തി​ന്റെ ഇതര ഭാഗങ്ങളിലേക്ക് ഡിസ്പെൻസറി മാറ്റാൻ സാധ്യതയുള്ളതിനാലാണ് ജനകീയ കൂട്ടായ്മ രൂപവത്കരിച്ചത്. യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ശശി ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. എൻ. ഖാദർ, എം.കെ. ഉസ്സയിൻ ഹാജി, പി. അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സക്കീന മുഹമ്മദ് സ്വാഗതവും ഗ്രാമപഞ്ചായത്ത് മെംബർ റിയാസ് എടത്തിൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ചോലക്കര മുഹമ്മദ് (ചെയർമാൻ), വി.എ. ലത്തീഫ് (ജനറൽ കൺവീനർ), പുറ്റാൾ മുഹമ്മദ് (ട്രഷറർ)

Post a Comment

0 Comments