ഇന്റര്‍നാഷണല്‍ കയാക്കിംങ്‌ ചാമ്പ്യന്‍ഷിപ്പിന്‌ കോഴിക്കോട് വേദിയാക്കുംകോഴിക്കോട്‌: ഇന്റര്‍നാഷണല്‍ കയാക്കിംങ്‌ ചാമ്പ്യന്‍ഷിപ്പിന്‌ ഇത്തവണ കോഴിക്കോട്‌ വേദിയൊരുങ്ങും. ജൂലൈ 18  മുതൽ 21 വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പതിനെട്ടുരാജ്യങ്ങളില്‍ നിന്നായി പ്രശസ്‌ത താരങ്ങള്‍ പങ്കെടുക്കും. കോടഞ്ചേരി, പുലിക്കയം, ഇരുവഞ്ഞിപ്പുഴ, മീന്‍തുള്ളിപ്പാറ എന്നിവിടങ്ങളിലാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. അഞ്ചുവര്‍ഷമായി കയാക്കിംങ്‌ നടന്നിട്ടുണ്ടെങ്കിലും ഇന്റര്‍നാഷണല്‍ ചാമ്ബ്യന്‍ഷിപ്പിന്‌ അദ്യമായിട്ടാണ്‌ കേരളത്തില്‍ വേദിയൊരുങ്ങുന്നത്‌. ഏഷ്യയില്‍ തന്നെ ആദ്യമായിട്ടാണ്‌ ഇത്തരം ഒരു ചാമ്പ്യന്‍ഷിപ്പ്‌ നടക്കുന്നത്‌. കയാക്കിംങിനോട്‌ അനുബന്ധിച്ച്‌ ഓഫ്‌ റോഡിംഗ്‌, മൗണ്ടന്‍ ബൈക്കിംഗ്‌, നാടന്‍ ഭക്ഷണശാലകള്‍ എന്നിവയും ഉണ്ടാകും.

പ്രാദേശിക തലത്തിലുള്ളവരുടെ പൂര്‍ണ പിന്തുണയോട്‌ കൂടിയാണ്‌ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്‌. കലക്‌ട്രേറ്റ്‌ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്‌ടര്‍ യു.വി ജോസ്‌, റോഷന്‍ കൈനടി (ജി.എം.ഐ), റാവിസ്‌ കാലിക്കറ്റ്‌ ജനറല്‍ മാനേജര്‍ അജിത്ത്‌ നായര്‍, ടൂറിസം ജോയിന്റ്‌ ഡയറക്‌ടര്‍ സി.എന്‍ അനിതകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments