സൈബർ പാർക്കിൽ പ്രവർത്തനമാരംഭിക്കുന്ന ലോജിയോളജി സൊല്യൂഷൻസിന്റെ ഓഫീസ് പി.കെ. കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്യുന്നു. സൈബർ പാർക്ക് സിഇഒ ഋഷികേശ് നായർ സമീപം. |
കോഴിക്കോട്:നിർമാണ വ്യാപാര, സേവന മേഖലകളിലെ അക്കൗണ്ടിങ് ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്ന കമ്പനിയായ ലോജിയോളജി സൊല്യൂഷൻസ് സൈബർ പാർക്കിൽ പ്രവർത്തനം ആരംഭിച്ചു. പാർക്കിലെ സഹ്യകെട്ടിടത്തിൽ 1500 ചതുരശ്ര അടിയിലായി 24 പേർക്കു ജോലി ചെയ്യാനാകുന്ന ഓഫിസ് പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്തു. ഐടി പാർക്കുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഋഷികേശ് നായർ, സൈബർപാർക്ക് ജനറൽ മാനേജർ സി.നിരീഷ്, കമ്പനി മാനേജിങ് ഡയറക്ടർ സ്റ്റിനോ ജയിംസ് എന്നിവർ പങ്കെടുത്തു. മലബാർ മേഖലയിൽ ഐടി വ്യവസായത്തിന് ഒട്ടേറെ അനുകൂല ഘടകങ്ങളുണ്ടെന്നും സൈബർപാർക്കിലേക്ക് കൂടുതൽ കമ്പനികൾ വരുന്നതോടെ കോഴിക്കോട് കേരളത്തിലെ പ്രധാന ഐടി ഹബാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സൈബർ പാർക്കിൽ ഓഫിസ് തുറക്കാൻ ഒട്ടേറെ കമ്പനികൾ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ഇവിടെ വളർന്നുവരുന്ന കമ്പനികൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളും മറ്റു പിന്തുണയും ഉറപ്പാക്കുമെന്നും ഋഷികേശ് നായർ പറഞ്ഞു.
0 Comments