നിപ്പയെ പ്രതിരോധിക്കാന്‍ റിബവൈറിന്‍ മരുന്നെത്തി



കോഴിക്കോട്​:നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍ സാധ്യതയുണ്ടെന്ന്​ കരുതുന്ന മരുന്ന്​ റിബവൈറിന്‍ കോഴിക്കോട് മെഡിക്കല്‍ കോളജി​ലെത്തിച്ചു. കെ.എം.എസ്​.സി.എല്‍ വഴിയാണ്​ 10,000 ഗുളികകള്‍ എത്തിച്ചത്​. എന്നാല്‍ മരുന്നിന്​ പാര്‍ശ്വഫലങ്ങളുള്ളതിനാല്‍ ട്രയല്‍ നടത്തിയ ശേഷം മാത്രമേ രോഗികള്‍ക്ക്​ നല്‍കൂവെന്ന്​ അധികൃതര്‍ അറിയിച്ചു. വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന റിബവൈറിന്‍ ഹെപ്പറ്റൈറ്റിസ്​ സിയെയും വൈറല്‍ ഹെ​മറേജിക്​ ഫീവറിനെയും പ്രതിരോധിക്കാന്‍ വേണ്ടിയാണ്​ സാധാരണ ഉപയോഗിക്കുന്നത്​.

നിപ വെറസ്​ ബാധിച്ച്‌​ നിരവധി ​പേര്‍ മെഡിക്കല്‍ കോളജില്‍ ചികിത്​സ തേടിയ സാഹചര്യത്തിലാണ്​ ആ​ശുപത്രിയിലേക്ക്​ മരുന്നെത്തിച്ചത്​. അതേസമയം, രോഗം ബാധിക്കുന്നത്​ വവ്വാലില്‍ നിന്നാണെന്ന്​ ഇതുവരെ സ്​ഥിരീകരിച്ചിട്ടില്ല.മൂസയു​ടെ വീട്ടിലെ കിണറ്റിലുണ്ടായിരുന്ന വവ്വാലുകള്‍ ക്ഷുദ്രജീവികളെ ഭക്ഷിക്കുന്നവയാണെന്നും പഴങ്ങള്‍ കഴിക്കുന്ന വവ്വാലുകളാണ്​ രോഗം പരത്തുകയെന്നും കേന്ദ്ര സംഘം വ്യക്​തമാക്കിയിരുന്നു.

Post a Comment

0 Comments