കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ വ്യോമഗാതാഗതം സുഗമാമാക്കുന്നതിനു പുതിയ സംവിധാനം ഒരുങ്ങുന്നു. ആകാശവീഥിയിലെ ഏതു വിമാനത്തിന്റെയും ദിശയും എയർ റൂട്ടും കൃത്യമായി മനസിലാക്കാൻ കഴിയുന്ന നാവിഗേഷൻ സംവിധാനമാണ് നവീകരിക്കുന്നത്. വ്യോമ ഗാതാഗതം സുഗമാമാക്കാനും വിമാന പൈലറ്റിന് കൃത്യമായദിശ അറിയിക്കുന്നതിനുമാണ് പുതിയ ഡോപ്ലർ വിഒആർ ഉപകരണം വിമാനത്താവളത്തിൽ സ്ഥാപിക്കുന്നത്. ആറു കോടി രൂപ ചെലവിൽ കൊറിയയിൽ നിന്നാണ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നത്.
വിമാനങ്ങളുടെ എയർട്രാഫികിൽ പൈലറ്റിന് കൃത്യമായ ദിശ നിർണയിക്കുന്നതിനാണ് അത്യാധുനിക യന്ത്രം സ്ഥാപിക്കുന്നത്. യന്ത്രം സ്ഥാപിക്കുന്നതു വഴി വിമാനങ്ങൾ ഏതുദിശയിലാണെന്ന് പൈലറ്റിന് അറിയാനാകും. ഓരോ വിമാനങ്ങൾക്കും എയർറൂട്ടിൽ ഓരോ ദിശയും ദൂരവും നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ നിന്നു വ്യത്യസ്ഥമാകുന്നത് തിരിച്ചറിയാനാണ് യന്ത്രം സ്ഥാപിക്കുന്നത്. സമീപത്തെ എയർ റൂട്ടുകളിലുളള വിമാനങ്ങളുടെ പരിധിയും ഇതുമൂലം കൃത്യമായി അളന്നെടുക്കാനാകും. വിമാനത്താവളത്തിലെ റണ്‍വേക്ക് സമീപത്തായാണ് ഇതു സ്ഥാപിക്കുക. നിലവിലുളളത് എയർട്രാഫിക് കണ്‍ട്രോളിനോടു ചേർന്നാണ്. 12 വർഷത്തെ കാലപ്പഴക്കവും ഇതിനുണ്ട്. ആറു മാസം കൊണ്ടുതന്നെ യന്ത്രം പ്രവർത്തിപ്പിക്കാനാണ് എയർപോർട്ട് അഥോറിറ്റിയുടെ തീരുമാനം. ഡിഎംഇ(ഡിസ്റ്റൻസ് മെഷറി എക്യൂപ്പ്മെന്റ്) എന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് വിമാനം എത്ര ദൂരയാണെന്ന് നിശ്ചയിക്കുന്നത്. നാവിഗേഷൻ നവീകരണത്തിനായി പുതിയ ഡോപ്ലർ വിഒആറിന്റെ ഉപകരണങ്ങളാണ് വിമാനത്താവളത്തിലെത്തിച്ച ഉപകരണങ്ങൾ സിഎൻഎസ് മേധാവി മുനീർ മാടന്പാട്ട്, ഡെപ്യൂട്ടി ജനറൽ മാനേജർ ഹരിദാസ്,അസിസ്റ്റന്റ് ജനറൽ മാനേജർ ഹൈദ്രു എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ചു
0 Comments