ബാലുശ്ശേരി താലൂക്ക്​ ആശുപത്രി പ്രവർത്തനം മെച്ചപ്പെടുത്താൻ തീരുമാനം



കോഴിക്കോട്: നിപ വൈറസ് ഭീഷണിയെ തുടർന്ന് ഭാഗികമായി പ്രവർത്തനം നിലച്ച ബാലുശ്ശേരി താലൂക്ക് ആശുപത്രിയെ പൂർവസ്ഥിതിയിൽ എത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കും. ആശുപത്രി പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി വിളിച്ചുചേർത്ത രാഷ്ട്രീയ കക്ഷികളുടെയും സന്നദ്ധ സംഘടനകളുടെയും യോഗത്തിലാണ് തീരുമാനം. പരിസരം ശുചീകരിച്ച് പെയിൻറിങ് നടത്തും. ഇതിന് സന്നദ്ധ സംഘടനകളുടെ സേവനം ലഭ്യമാക്കും. ബാലുശ്ശേരി അഗ്രികൾചർ ഇംപ്രൂവ്മെന്റ് സൊസൈറ്റി, ലയൺസ് ക്ലബ്, വ്യാപാരി വ്യവസായി സമിതി എന്നിവ ആശുപത്രിയിലേക്കാവശ്യമായ സാധനങ്ങൾ സൗജന്യമായി നൽകും. താലൂക്ക് ആശുപത്രി സ്റ്റാഫ് കമ്മിറ്റി 25,000 രൂപ സംഭാവന നൽകും. 17ന് ജനകീയ പങ്കാളിത്തത്തോടെ ആശുപത്രി ശുചീകരണം നടത്താനും യോഗത്തിൽ തീരുമാനമായി. വൈറസ് ഭീഷണിയെ തുടർന്ന് നിർത്തിവെച്ച ലാബും കാരുണ്യ മെഡിക്കൽ േഷാപ്പും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. അവധിയിൽ പോയിരുന്ന ഡോക്ടർമാരും നഴ്സുമാരും കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ അധ്യക്ഷത വഹിച്ചു. പനങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഉസ്മാൻ, മെഡിക്കൽ ഒാഫിസർ ഡോ. രൂപ, കെ. അഹമ്മദ്കോയ, എൻ.പി. ബാബു, എൻ.പി. രാമദാസ്, പി.എൻ. അശോകൻ, വി.എം. കുട്ടികൃഷ്ണൻ, ഇസ്മാഇൗൽ കുറുെമ്പായിൽ, കെ. രാമചന്ദ്രൻ, പി. സുധാകരൻ, ടി.എം. ശശി, പി.ആർ. രഘൂത്തമൻ, മുനീർ ഡ്രീഹോം, പി. മോഹനൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments