കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ) നിര്‍മാണത്തിനായി വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം വെളളിയാഴ്ച നീക്കും. മാര്‍ച്ച് 25 മുതലാണ് 8 മണിക്കൂര്‍ വിമാന സര്‍വീസുകള്‍ ഒഴിവാക്കി റിസ നിര്‍മാണം ആരംഭിച്ചത്. ഇതനുസരിച്ച് ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ട് വരെ റണ്‍വേയില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിയന്ത്രണം നീക്കുന്നതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വീണ്ടും 24 മണിക്കൂറായി മാറും. റിസയുടെ നീളം 90 മീറ്ററില്‍ നിന്നും 240 മീറ്ററായി വര്‍ധിപ്പിക്കുന്ന ജോലികളാണ് നടത്തി വരുന്നത്.
റിസയുടെ സിവില്‍ പ്രവൃത്തികള്‍ അവസാനഘട്ടത്തിലെത്തി. ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ ജോലിയാണ് അവശേഷിക്കുന്നത്. റണ്‍വേയുടെ വശങ്ങളില് മണ്ണിട്ട് ഒരേ ഉയരത്തിലാക്കുന്ന പ്രവൃത്തികളാണവശേഷിക്കുന്നത്. മഴ ശക്തമായത് വശങ്ങളില് മണ്ണ് ഇടുന്നതിനെ ബാധിച്ചിട്ടുണ്ട്. മണ്ണിടുന്നതിനുളള എന്‍ഒസി ജിയോളജി വിഭാഗത്തില്‍ നിന്നും ലഭിക്കാന്‍ വൈകിയതും തിരിച്ചടിയായി. റണ്‍വേയില്‍ ചെറിയ കുഴികള്‍ എടുത്ത് പ്രകാശ സംവിധാനം ക്രമീകരിക്കേണ്ട പ്രവൃത്തിയാണ് അവശേഷിക്കുന്നത്. ഇവ പൂര്‍ത്തിയാകാന്‍ കാലതാമസമെടുക്കും. റണ്‍വേയിലെ പ്രകാശ സംവിധാനം പുനക്രമീകരിച്ചാല്‍ മാത്രമേ റിസ പ്രവൃത്തി പൂര്‍ത്തിയാകുകയുളളു. അഞ്ചു അന്താരാഷ്ട്ര കമ്പ'നികള്‍ ആറ് കോടി മുടക്കിയാണ് റണ്‍വേയില്‍ റിസ വര്‍ധിപ്പിക്കുന്നത്.
0 Comments