കോഴിക്കോട്:മലബാറിലെ ആദ്യ സ്വകാര്യ ജലവൈദ്യുത പദ്ധതിയായ പതങ്കയത്ത് പ്രവര്‍ത്തിക്കുന്ന മിനി ജലവൈദ്യുത പദ്ധതി മണ്ണിടിച്ചിലില്‍ തകര്‍ന്നു. പവര്‍ഹൗസിന്റെ പിന്‍ഭാഗത്തെ ഉയരം കൂടിയ മണ്‍തിട്ട തുടര്‍ച്ചയായി ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. പവര്‍ഹൗസിന്റെ ഉള്‍ഭാഗം പൂർണമായി ചെളി നിറഞ്ഞു. കണ്ട്രോള് റൂം പൂര്‍ണമായി തകര്‍ന്നു. ടര്‍ബൈനും, ജനറേറ്ററുകളും മണ്ണിനടിയിലായി. കാന്റീന്, ഓഫീസ്, റോഡുകള്‍ എന്നിവ തകര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച ഈ സീസണിലെ വൈദ്യുതി ഉത്പാദനം തുടങ്ങാനിരിക്കെയാണ് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായത്. ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.
0 Comments