നിപ വൈറസ്, ഉരുൾപൊട്ടൽ ദുരന്തങ്ങൾക്ക് പിന്നാലെ ജില്ലയെ പിടിച്ചു കുലുകാനൊരുങ്ങി പകർച്ചവ്യാധികൾകോഴിക്കോട്:നിപ വൈറസ്, ഉരുൾപൊട്ടൽ ദുരന്തങ്ങൾക്ക് പിന്നാലെ ജില്ലയിൽ പകർച്ചവ്യാധികൾ വ്യാപിക്കുന്നു. ജില്ലയിലെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തലക്കുളത്തൂർ, അത്തോളി പ്രദേശങ്ങളിൽ മഞ്ഞപ്പിത്തവും, അഴിയൂർ, മണിയൂർ എന്നീ പ്രദേശങ്ങളിൽ ജപ്പാൻ ജ്വരവും റിപ്പോർട്ട് ചെയ്തു.

ജില്ലയിൽ ഈ വർഷം ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചവർ 87. പുതുപ്പാടി, നാദാപുരം, വളയം, മങ്ങാട്, കുറ്റ്യാടി, മുക്കം, കൊടിയത്തൂർ, നരിക്കുനി ഭാഗങ്ങളിലുള്ളവർക്കാണ് കൂടുതലായും രോഗം പിടിപെട്ടത്. 636 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഡെങ്കിപ്പനി ബാധയെ തുടർന്ന് നരിക്കുനിയിൽ ഒരാൾ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഡെങ്കിപ്പനിയാണെന്ന സംശയത്തോടെ ഇന്നലെ മാത്രം 16 പേർ ചികിത്സതേടി.

തലക്കുളത്തൂരിൽ അഞ്ചുപേർക്കുകൂടി ഇന്നലെ മഞ്ഞപ്പിത്തം ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. ദിവസേന രോഗബാധിതരുടെ എണ്ണം കൂടിവരുന്നത് പ്രദേശത്ത് ആശങ്ക പരത്തുന്നുണ്ട്. ഇതോടെ ആകെ 106 കേസുകളാണ് ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാലു പേർക്ക് ജപ്പാൻ ജ്വരം പിടിപെട്ടതിൽ രണ്ടു പേർ മരിച്ചു. അഴിയൂർ, മണിയൂർ എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചത്. പനി ബാധിച്ച് 835 പേരാണ് ഇന്നലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.

Post a Comment

0 Comments