കോഴിക്കോട്:കക്കോടിയില്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം രജിസ്‌ട്രേഷന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അധ്യക്ഷനായി. പുതിയ കാലത്തിനനുസരിച്ചു ആധുനിക രീതിയിലുള്ള സേവനങ്ങള്‍ നല്‍കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് തയ്യാറായിക്കഴിഞ്ഞു.,അനായാസം ഈ സേവനങ്ങള്‍ ലഭ്യമാകാന്‍ ഇ സ്റ്റാമ്പിംഗ് ഇന്ത്യയിലാദ്യമായി കേരളത്തിലെ രജിസ്‌ട്രേഷന്‍ വകുപ്പ് നടപ്പിലാക്കിയെന്നും ഉത്ഘാടനപ്രസംഗത്തില്‍ മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്തെ രജിസ്‌ട്രേഷന്‍ വകുപ്പില്‍ പ്രതിവര്‍ഷം 12 ലക്ഷത്തോളം രജിസ്‌ട്രേഷനുകള്‍ നടക്കുന്നുണ്ട്. ഇതിന്റെ സുഗമമായ നടത്തിപ്പിനായി പൂര്‍ണ്ണമായി ഇലക്ട്രോണിക്‌സ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
സമഗ്ര വികസനം എന്ന ലക്ഷ്യം പൂര്‍ണ്ണമായി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അനിവാര്യതയും മുന്‍ഗണനയും പരിഗണിച്ചു കൊണ്ടാണ് ഫണ്ടുകള്‍ അനുവദിക്കുന്നത്. ഈ രണ്ടു വര്‍ഷക്കാലയളവില്‍ ഇത്തരം നിരവധി വികസന പരിപാടികള്‍ മണ്ഡലത്തില്‍ നടപ്പാക്കാന്‍ സാധിച്ചതായും ചടങ്ങില്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. എലത്തൂര്‍ എം.എല്‍.എ. യും ഗതാഗതമന്ത്രിയുമായ എ.കെ. ശശീന്ദ്രന്റെ ആസ്തി വികസന ഫണ്ടു പയോഗിച്ചാണ് പുതിയ ബഹുനില കെട്ടിടം നിര്‍മിച്ചത്.. ഇതോടെ 88 വര്‍ഷമായി പരിമിത സൗകര്യങ്ങളോടെ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സബ്ബ് രജിസ്ട്രാര്‍ ഓഫീസിന് സ്വന്തം കെട്ടിടമായി. പുതിയ സബ്ബ് രജിസ്ട്രാര്‍ ഓഫീസിനായി സ്ഥലം വിട്ടു നല്‍കിയ അശോകന്‍ മേനോക്കിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ആദരിച്ചു. പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ഗോകുല്‍ദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചോയിക്കുട്ടി, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അപ്പുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.
0 Comments