കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. നേരത്തെ മരിച്ച ഹസന്റെ മകളായ നുസ്രത്ത്, മകള്‍ റിംഷ ശെറിന്‍, ഷംന, മകള്‍ നിയ ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി. മരിച്ച പതിനൊന്ന് പേരില്‍ അഞ്ചും കുട്ടികളാണ്.
അവശേഷിക്കുന്ന രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുന്നുണ്ട്. നേരത്തെ ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം കൂടി സ്ഥലത്തെത്തിയിരുന്നു. സന്നദ്ധ പ്രവര്‍ത്തകരെ വിവിധ സ്‌ക്വാഡുകളായി തിരിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയത്. അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്. വീടുകള്‍ക്കു മുകളില്‍ പതിച്ച കൂറ്റന്‍ പാറകള്‍ പൊട്ടിച്ച് നീക്കുന്ന പ്രവര്‍ത്തി ഇന്നും തുടര്‍ന്നു. ശേഷം ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയും തുടരുന്നുണ്ട്. കാലാവസ്ഥ അനുകൂലമായത് തെരച്ചിലിന് ആശ്വാസം പകര്‍ന്നിട്ടുണ്ട്. അതേ സമയം, മഴക്ക് ശമനമുണ്ടായതോടെ പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലയിലെ മലയോര മേഖലകളിലും മഴക്ക് ശമനമുണ്ടായിട്ടുണ്ട്.
0 Comments