മൺസൂൺ കാല സമയക്രമം: കൊങ്കൺ വഴി പോവുന്ന വണ്ടികളുടെ സമയം ഇന്നുമുതൽ മാറും



കോഴിക്കോട്: കൊങ്കൺവഴി കേരളത്തിലൂടെ ഓടുന്ന തീവണ്ടികളുടെ സമയം ഞായറാഴ്ചമുതൽ മാറും. ദിവസ വണ്ടികളായ മംഗള, നേത്രാവതി, മത്സ്യഗന്ധ തുടങ്ങി 27-ലധികം വണ്ടികൾ പുതിയ സമയത്തിലായിരിക്കും ഓടുക. കേരളത്തിൽനിന്ന് കൊങ്കൺവഴി പോകുന്ന 25 വണ്ടികളുടെ സമയത്തിൽ മാറ്റമില്ല.  ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയാണ് മൺസൂൺ ടൈംടേബിൾ. ചെന്നൈ, തിരുവനന്തപുരം, നാഗർകോവിൽ, എറണാകുളം, കൊച്ചുവേളി, കോയമ്പത്തൂർ ജങ്ഷൻ തുടങ്ങിയ സ്റ്റേഷനുകളിൽനിന്ന് പുറപ്പെട്ട് മംഗളൂരുവിൽ അവസാനിക്കുന്ന വണ്ടികളുടെ സമയവും മാറില്ല.

 എറണാകുളത്തുനിന്ന് നിസാമുദ്ദീനിലേക്കുള്ള മംഗള എക്സ്പ്രസ് (12617) രാവിലെ 10.50-ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടും. നിസാമുദ്ദീൻ-എറണാകുളം മംഗള (12618) നിലവിലുള്ള സമയത്തെക്കാൾ 1.50 മണിക്കൂർ വൈകി കേരളത്തിലൂടെ ഓടും.

 ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി (16345) എക്സ്‌പ്രസ് 1.35 മണിക്കൂർ വൈകും. തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി (16346) എക്സ്പ്രസിന്റെ സമയത്തിൽ മാറ്റമില്ല. രാവിലെ 9.45-നു തിരുവനന്തപുരത്തുനിന്ന് പുറപ്പെടും.

 മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മത്സ്യഗന്ധ (12620) ഉച്ചയ്ക്ക് 12.50-ന് പുറപ്പെടും. നിലവിൽ ഉച്ചയ്ക്ക് 2.35 ആയിരുന്നു സമയം.

 ഇന്ദോർ-കൊച്ചുവേളി വീക്ക്‌ലി എക്സ്പ്രസ് (19332) കാസർകോട് വരെ മൺസൂൺ സമയം പാലിച്ചായിരിക്കും ഓടുക. കണ്ണൂർ മുതൽ നിലവിലെ സമയം പാലിക്കും. ഇതേപോലെ ജാംനഗർ-തിരുനെൽവേലി ബൈവീക്കിലി എക്സ്പ്രസും (19578) ഓടും.

 മംഗളൂരുവിൽനിന്ന് ഗോവയിലേക്കുള്ള പാസഞ്ചർ (56640) 15 മിനിറ്റ്‌ വൈകി രാവിലെ 6.05-നു പുറപ്പെടും.

 മംഗളൂരു-മുംബൈ എക്സ്പ്രസ് (12134) വൈകീട്ട് 4.45-നു പുറപ്പെടും.


സമയമാറ്റമില്ലാത്ത തീവണ്ടികൾ

 തിരുവനന്തപുരത്തുനിന്ന് ലോകമാന്യതിലകിലേക്ക് പുറപ്പെടുന്ന നേത്രാവതി (16346) എക്സ്പ്രസ്

 എറണാകുളം-അജ്മീർ മരുസാഗർ (12977)

 കൊച്ചുവേളി-ലോകമാന്യതിലക് ബൈവീക്കിലി എക്സ്‌പ്രസ് (22114)

 കൊച്ചുവേളി-സമ്പർക്കക്രാന്തി (12217)

 എറണാകുളം-മഡ്‌ഗോൺ എക്സ്‌പ്രസ് (10216)

 തിരുവനന്തപുരം-വെരാവൽ (16334)

 എറണാകുളം-പുണെ പൂർണ (11098)

 നാഗർകോവിൽ-ഗാന്ധിധാം (16366),

 കൊച്ചുവേളി-അമൃത്‌സർ (12483)

 തിരുവനന്തപുരം-നിസാമുദ്ദീൻ വീക്ക്‌ലി എക്സ്‌പ്രസ് (22633)

Post a Comment

0 Comments