കോഴിക്കോട്: നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രത നിര്‍ദ്ദേശം നല്‍കി. അതേസമയം, ഗോവ, തെലങ്കാന, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള സാംപിളുകളില്‍ നിപ്പാ വൈറസ് ഇല്ലെന്ന് കണ്ടെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ സ്ഥിതിഗതികള്‍ വിലയിരുത്തി. വൈറസ് പടരുന്നത് തടയാന്‍ ജില്ലകളില്‍ പ്രത്യേക ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങാനും നിര്‍ദ്ദേശം.
കേരളത്തില്‍ നിപ്പാ വൈറസ് മൂലം ഇതുവരെ 17 പേരാണ് മരിച്ചത്. രണ്ടായിത്തോളം പേര്‍ നിരീക്ഷണ പട്ടികയിലുണ്ട്. ഇത് വരെ പുറത്തു വന്ന 193 പരിശോധനാഫലങ്ങളില്‍ 18 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, വവ്വാലുകളില്‍ നിപ്പാ സാന്നിധ്യം കണ്ടെത്താത്ത സാഹചര്യത്തില്‍ വൈറസ് ബാധയുടെ ഉറവിടം എന്തെന്ന് അറിയാതെ കുഴങ്ങുകയാണ് ആരോഗ്യവകുപ്പ്. നിപ്പാ വൈറസ് പടരുന്നത് തടയാന്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത തുടരുകയാണ്. പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വൈറസിന്‍റെ രണ്ടാം ഘട്ടം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത തുടരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
0 Comments