കോഴിക്കോട്​ ജില്ലയില്‍ സ്​കൂള്‍ തുറക്കുന്നത്​ ജൂണ്‍ 12 വരെ നീട്ടി



കോഴിക്കോട്​: കോഴിക്കോട്​ ജില്ലയില്‍ സ്​കൂള്‍ തുറക്കുന്നത്​ ജൂണ്‍ 12 വരെ നീട്ടി. നിപ്പ ​ വൈറസ്​ ബാധ രണ്ടാം ഘട്ടത്തിലേക്ക്​ എത്തിയതി​​​​ന്റെ പശ്ചാത്തലത്തിലാണ്​ സ്​കൂള്‍ തുറക്കുന്നത്​ നീട്ടിയത്. നേരത്തെ കോഴിക്കോട്​, വയനാട്​, ജില്ലകളില്‍ ജൂണ്‍ അഞ്ചിനും മലപ്പുറം ജൂണ്‍ ആറിനും സ്കൂള്‍ തുറക്കുമെന്നായിരുന്നു വദ്യാഭ്യാസ വകുപ്പ്​ അറിയിച്ചിരുന്നത്​. നിലവില്‍ വയനാട്ടിൽ അഞ്ചിനു മലപ്പുറത്ത് ആറിനും തന്നെ തുറക്കും.

ജില്ലയിലെ പൊതു പരിപാടികള്‍ക്കും 12വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്​.

Post a Comment

0 Comments