സ്‌പൈസ് ജെറ്റ് കോഴിക്കോട്-ഹൈദരാബാദ് സർവീസ് ജൂലായ്‌ ഒന്നുമുതൽ


കോഴിക്കോട്:സ്‌പൈസ് ജെറ്റിന്റെ കോഴിക്കോട്-ഹൈദരാബാദ് വിമാനസർവീസ് ജൂലായ് ഒന്നുമുതൽ. കോഴിക്കോട്ടുനിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെട്ട് 2.50-ന് ഹൈദരാബാദിൽ എത്തും. ചൊവ്വ, ശനി ദിവസങ്ങളിൽ സർവീസുണ്ടാവില്ല. ഇതിനുപുറമേ കോഴിക്കോട്ടുനിന്ന് ബെംഗളൂരു, ചെന്നൈ എന്നീ പുതിയ സർവീസുകളും തുടങ്ങിയിട്ടുണ്ട്. ചെന്നൈ സർവ്വീസ് രാത്രി 8.40-ന് പുറപ്പെട്ട് 10.20-ന് ചെന്നൈയിലെത്തും. ബെംഗളൂർ സർവ്വീസ് കോഴിക്കോട്ടുനിന്ന് വൈകീട്ട് 5.20-ന് പുറപ്പെട്ട് 6.25-ന് ബെംഗളൂരിൽ എത്തുന്ന രീതിയിലാണ് സർവീസ്. ഈ സർവീസുകൾ ചൊവ്വാഴ്ചകളിലുണ്ടാവുകയില്ല

Post a Comment

0 Comments