മുത്തപ്പൻ പുഴയിൽ ഉരുൾപൊട്ടി: പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു


  തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട്:മുത്തപ്പൻപുഴ ഇലന്ത്കടവ് നെല്ലിപ്പൊയിൽ ഭാഗത്ത്  ഉരുൾപൊട്ടിയത് കോഴിക്കോട് നിന്നും വെള്ളിമാട്കുന്നിൽ നിന്നും മറ്റ് ഫയർഎഞ്ചിനുകൾ തിരുവമ്പാടിയിലേക്ക് പുറപ്പെട്ടിട്ടും ഉണ്ട്. ഉരുൾപൊട്ടലിൽ ആളപായമോ മറ്റു പ്രശ്നങ്ങളാ ഒന്നും ഇല്ല. പുല്ലൂരാംപാറ നെല്ലി പൊയിൽ റോഡിൽ 3 KM ദൂരം വെള്ളമാണ്. ഇലന്തും കടവ് 10 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.


പുല്ലൂരാംപാറ ഇലന്തുകടവിൽ ഉരുൾപൊട്ടിയതിനാൽ ഇരുവഴിഞ്ഞി പുഴയിലും ചെറുപുഴയിലും ആശങ്കാജനകമായ രീതിയിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ് ആയതിനാൽ പുഴയുടെ സമീപ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.

മണ്ണിടിച്ചിലും മലവെള്ളപാച്ചിലും തുടരുന്ന സാഹചര്യത്തിൽ തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികൾ, എൽ പി ,യുപി ,ഹൈസ്ക്കൂൾ , ഹയർ സെക്കണ്ടറി വിദ്യാലയങ്ങൾക്ക് നാളെ (ജൂൺ 13 ) ജില്ലാ കളക്ടർ യു വി ജോസ് അവധി പ്രഖ്യാപിച്ചു

Post a Comment

0 Comments