രാമനാട്ടുകരയിലെ മലമ്പനി; ഇതരസംസ്ഥാന തൊഴിലാളികൾക്ക് ക്യാമ്പ് നടത്തി



കോഴിക്കോട്: രാമനാട്ടുകര നഗരസഭയിലെ 10ാം ഡിവിഷനിലെ മൈത്രി നഗറിൽ വീട്ടമ്മക്ക് മലമ്പനി റിപ്പോർട്ട് ചെയ്തതി​ന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികൾക്കായി ആരോഗ്യവകുപ്പ് രാത്രിയിൽ പരിശോധന ക്യാമ്പ് നടത്തി. ബൈപ്പാസിലെ മേൽപാലം നിർമാണ ജോലിയിലേർപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെയാണ് വിശദപരിശോധന നടത്തിയത്. ഇവരുടെ രക്തസാമ്പിളുകൾ പരിശോധനക്കായി ആരോഗ്യ വകുപ്പ് അധികൃതർ ശേഖരിച്ചിട്ടുണ്ട്.

Post a Comment

0 Comments