കോഴിക്കോട്: ജില്ലയിലെ 37 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു. ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇവിടങ്ങളില്‍ കെട്ടിടങ്ങളടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി രോഗീസൗഹൃദ പരിചരണവും സേവനവുമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. ഇതോടെ ജില്ലയിലെ കുടുംബാരോഗ്യങ്ങളുടെ എണ്ണം 50 ആയി. ആദ്യ ഘട്ടത്തില്‍ 13 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുബാരോഗ്യ കേന്ദ്രങ്ങളാക്കിയിരുന്നു.
ആദ്യഘട്ടത്തില്‍ കുടുബാരോഗ്യകേന്ദ്രങ്ങളാക്കിയ രാമനാട്ടുകര, എടച്ചേരി, നൊച്ചാട്, വടകര താഴെ അങ്ങാടി, ഒാമശ്ശേരി എന്നിവ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.ബാക്കിയുള്ളവയില്‍ കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലാണ്. കോട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഒഴികെ ബാക്കിയുള്ളവ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇവിടേക്ക് സര്‍ക്കാർ എത്രയും പെട്ടന്നുതന്നെ കൂടുതല്‍ നിയമനങ്ങളും നടത്തും. സംസ്ഥാന ഇയിടെ അനുവദിച്ച 150 ഫാര്‍മസിസ്റ്റ് തസ്തികകളില്‍ 12 എണ്ണം ജില്ലയിലാണ്.പുതുതായി മൂവായിരത്തോളം ഡോക്ടര്‍മാരുടെ തസ്തികകളും നിലവില്‍വരും.
കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നവ മേപ്പയൂര്‍, കൊടിയത്തൂര്‍, തിരുവമ്പാടി, കാരശ്ശേരി, ബേപ്പൂര്‍, ചങ്ങരോത്ത്, നടുവണ്ണൂര്‍, കായണ്ണ, അത്തോളി, കൂടരഞ്ഞി, എരമംഗലം, പനങ്ങാട്, കീഴരിയൂര്‍, പെരുവണ്ണാമൂഴി, പന്നിക്കോട്ടൂര്‍, അഴിയൂര്‍, ചേറോട്, മടപ്പള്ളി, പുറമേരി, നരിപ്പറ്റ, വാണിമേല്‍, ചേക്യാട്, മരുതോങ്കര, പെരുമണ്ണ, മടവൂര്‍, കട്ടിപ്പാറ, കൊളത്തൂര്‍, പുതിയാപ്പ, ഇരുവള്ളൂര്‍, മണിയൂര്‍, വില്ല്യാപ്പള്ളി, മൂടാടി, ചെങ്ങോട്ടുകാവ്, ചാലിയം, ജി.ആര്.ഡി വെള്ളിമാടുകുന്ന്, കോടഞ്ചേരി സി.എച്ച്.സി, എം.സി.എച്ച് ചെറൂപ്പ.
രാവിലെ 9 മുതല്‍ വെെകിട്ട് 6 വരെ പ്രവര്‍ത്തിക്കുന്ന ഒ.പിയില്‍ മൂന്ന് ഡോക്ടര്‍മ്മാരും മൂന്ന് സ്റ്റാഫ് നേഴ്മാരും രണ്ട് ഫാര്‍മസിസ്റ്റ്, ഒരു ലാബ് ടെക്നീഷ്യന് എന്നിവരുടെ സേവനം ഉണ്ടാവും. ജില്ലയില്‍ മൊത്തം 63 പ്രാഥമികോരോഗ്യകേന്ദ്രങ്ങളില് നിലവില്‍ ഒരു ഡോക്ടറുടെ സേവനം മാത്രമാണുള്ളത്. കുടുബാരോഗ്യ കേന്ദ്രമായി ഇത് മാറുന്നതോടെ ഡോക്ടറുടെ എണ്ണം മൂന്നാവും.
0 Comments