തിരുവനന്തപുരം: നിപ്പ വൈറസ് പ്രതിരോധത്തിന് സംസ്ഥാന സര്‍ക്കാരിന് അമേരിക്കന്‍ സര്‍വ്വകലാശാലയുടെ ആദരം. അമേരിക്കയിലെ ബാള്‍ട്ടിമോര്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ആറാം തീയതി നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെ.കെ.ശൈലജയെയും ആദരിക്കും. നിപ്പ രണ്ടാമത്തെ രോഗിയില്‍ തന്നെ സ്ഥീരികരിക്കുന്നതിനും അധികം വൈകാതെ നിയന്ത്രണ വിധേയമാക്കുന്നതിനും പ്രതിരോധിച്ചതിനും സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ശ്രദ്ധേയമാണെന്ന് ബാള്‍ട്ടിമോര്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി അധികൃതര്‍ പറഞ്ഞു.
0 Comments