ബാലുശ്ശേരി ടൗൺ ഇനി സി.സി.ടി.വി നിരീക്ഷണത്തിൽ; ഉദ്ഘാടനം ഒമ്പതിന്


കോഴിക്കോട്:ബാലുശ്ശേരി ടൗൺ ഇനി സി.സി.ടി.വി ക്യാമറക്കണ്ണുകളാൽ സുരക്ഷിതം. ബാലുശ്ശേരി പൊലീസി​ന്റെ നേതൃത്വത്തിൽ 'മിഴി പൂട്ടാതെ നഗരം' പദ്ധതിയുടെ ഭാഗമായാണ് ടൗണിൽ ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ പ്രവർത്തനസജ്ജമാക്കുന്നത്. ബാലുശ്ശേരിയിലെ സന്നദ്ധസംഘടനകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ഒമ്പതിന് മൂന്നു മണിക്ക് ബസ്സ്റ്റാൻഡ് പരിസരത്ത് പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിക്കും. റൂറൽ ജില്ല പൊലീസ് മേധാവി ജെ. ജയ്ദേവ് മുഖ്യാതിഥിയാകും

Post a Comment

0 Comments