മെഡിക്കല്‍ കോളജിലെ സന്ദര്‍ശന സമയമാറ്റം ജനത്തെ വലച്ചുകോഴിക്കോട്:മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൗജന്യ സന്ദര്‍ശന സമയമാറ്റം രോഗികളുടെ കൂട്ടിരിപ്പുകാരെയും സഹായികളെയും വലച്ചു. രാവിലെ ആറു മുതല്‍ എട്ടു വരെയുള്ളത് ഏഴുവരെയും വൈകിട്ട് നാലു മുതല്‍ ഏഴു വരെയുള്ളത് ആറു വരെയുമാക്കിയാണ് സമയം കുറച്ചത്. ഇതു രോഗികള്‍ക്കു ഭക്ഷണവുമായി എത്തുന്നവരെ കൂടുതല്‍ പ്രയാസത്തിലാക്കി. രാവിലെയും വൈകിട്ടും ഒരു മണിക്കൂര്‍ വീതമാണ് കുറച്ചത്. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടില്‍നിന്ന് രോഗിക്കു ഭക്ഷണവുമായി ആശുപത്രിയിലെത്തുമ്പോള്‍ ഏഴാകും. ഇത് ആറുവരെയാക്കി കുറച്ചതാണ് രോഗികളുടെ സഹായികള്‍ക്കു വിനയാവുന്നത്. അപ്രതീക്ഷിതമായുണ്ടായ സമയമാറ്റത്തേ തുടര്‍ന്ന് ഇന്നലെ ആറിനു ശേഷം സന്ദര്‍ശനത്തിന് എത്തിയവര്‍ അകത്തു കയറാനാകാതെ കുഴങ്ങി. നിലവിലെ സമയം തന്നെ സൗജന്യ സന്ദര്‍ശനത്തിനായി അനുവദിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

Post a Comment

0 Comments