കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ട്ടം: നിരവധി ഇലക്ട്രിക് പോസ്റ്റുകള്‍ തകർന്നു ; മലയോര മേഖല ഇരുട്ടിൽ


കാറ്റിൽ താമരശ്ശേരി താലൂക്ക് ആശുപത്രി വാർഡിന് മുകളിലേക്ക് കടപുഴകി വീണ മരം

  • ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ യു വി ജോസ് അറിയിച്ചു


കോഴിക്കോട്: വൈകുട്ടേടെ വീശിയടിച്ച കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ട്ടം. മലയോര മേഖലയിലാണ്  മഴയും കാറ്റും നാഷ്ട്ടം വരുത്തിയത്.  ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നത് കാരണം വൈദ്യുതി ബന്ധം തടസപ്പെട്ടിരിക്കുകയാണ്. ജില്ലയിലെ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. വന്‍ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. രണ്ടുവീടുകള്‍ തകര്‍ന്നു. തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും രൂക്ഷമാണ്.
പുതിയങ്ങാടിയിൽ കാറിന് മുകളിലേക്ക് കടപുഴകി വീണ മരം

കാവിലംപാറ, മരുതാംകര എന്നിവിടങ്ങളിൽ മഴയും കാറ്റും നാശംവിതച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ഈ മേഖലയില്‍ ചുഴലിക്കാറ്റടിച്ചത്. വൈദ്യുതി ബന്ധം പലയിടത്തും തകരാറിലായിട്ടുണ്ട്. നിരവധി മരങ്ങള്‍ കടപുഴകി വീണു. കൂടാതെ താമരശ്ശേരി താലൂക്ക് ആശുപത്രി വാർഡിന് മുകളിലേക്ക് മരം കടപുഴകി വീണു ആളപായമില്ല, കൂടാതെ പുതിയ ഒപി ബ്ലോക്കിന്റെ മേലെയുണ്ടായിരുന്ന ഷീറ്റുകൾ പറന്ന് തൊട്ടടുത്ത മരത്തിൽ കുടുങ്ങിക്കിടക്കുകയും ചെയ്തു, കട്ടികളുടെ വാർഡിന്റെ മേൽക്കൂരയുടെ ഒരു ഭാഗവും കാറ്റിൽ തകർന്നു. മുക്കത്ത് നിന്നും ഫയർഫോക്സ് എത്തി മരം മുറിച്ചുമാറ്റി. പുതിയങ്ങാടിയിൽ കാറിൻ മുകളിലേക്ക് കടപുഴകി വീണു ആളപായമില്ല. പല പ്രദേശങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. ശനിയാഴ്ച വൈകീട്ട് തുടങ്ങിയ മഴ നേരിയ ശമനണ്ട് കോടഞ്ചേരി, ശാന്തിനഗര്‍, പച്ചക്കാട് എന്നിവിടങ്ങളില്‍ വന്‍ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. പശുക്കടവില്‍ രണ്ടുവീടുകള്‍ തകര്‍ന്നു. തീരപ്രദേശങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമാണ്. ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴി'ലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. ചൊവ്വാഴ്ച വരെ മഴയുണ്ടാകും. മണിക്കൂറില്‍ 45 കിലോമീറ്ററിലാണ് കാറ്റിന് സാധ്യത. ഡാമുകളില്‍ ജലനിരപ്പ് ഉയർന്നതിനാൽ ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്.

Post a Comment

0 Comments