കോഴിക്കോട്:ജില്ലയിൽ അഞ്ചു ദിവസം പരീക്ഷണ ഒാട്ടം നടത്തിയ കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക്കൽ ബസ് ചൊവ്വാഴ്ച തിരുവനന്തപുരത്തേക്ക് തിരിച്ചുപോയി. അഞ്ചു ദിവസം കൊണ്ട് 60,000 രൂപയോളം കലക്ഷൻ നേടി. ജൂൺ 28 മുതലായിരുന്നു ബസ് ബേപ്പൂർ, രാമനാട്ടുകര, ബാലുശ്ശേരി, താമരശ്ശേരി, അടിവാരം അടക്കം വിവിധ റൂട്ടുകളിൽ സർവിസ് നത്തിയത്. നേരത്തേ പരീക്ഷണ ഒാട്ടം നടത്തിയ തിരുവനന്തപുരം, എറണാകുളം ജില്ലകളെക്കാൾ കൂടിയ കലക്ഷനാണ് കോഴിക്കോട്ടുനിന്ന് ലഭിച്ചതെന്ന് കെ.എസ്.ആർ.ടി.സി മേഖല ഒാഫിസർ ജോഷി ജോൺ പറഞ്ഞു.
ശബ്ദശല്യവും പുകയുമില്ലാത്ത എ.സി ബസ് നഗരത്തിലെ യാത്രക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സംസ്ഥാനത്ത് പെെട്ടന്നുതന്നെ ഇലക്ട്രിക്കൽ ബസ് കൊണ്ടുവരാനാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ ആേലാചന. വിജയകരമായി പരീക്ഷണ ഒാട്ടം പൂർത്തിയാക്കിയ സ്ഥിതിക്ക് കോഴിക്കോടിന് പ്രഥമ പരിഗണന കിട്ടുമെന്നാണ് പ്രതീക്ഷ.
0 Comments