കോഴിക്കോട്:സാധാരണക്കാർക്ക് ആഡംബരയാത്ര ഒരുക്കി ഗാന്ധിധാം-നാഗർകോവിൽ ഹംസഫർ എക്സ്പ്രസ് കേരളത്തിലെത്തി. വെള്ളിയാഴ്ചത്തേത് കന്നി ഓട്ടമായിരുന്നു. ജൂലായ് 16 മുതലാണ് സർവീസ് ഔദ്യോഗികമായി തുടങ്ങുക. സാധാരണ സൂപ്പർഫാസ്റ്റ് ട്രെയിനുകളെക്കാൾ നിരക്ക് അൽപം കൂടുതലുണ്ടാകും. കേരളത്തിൽ കോഴിക്കോട്, ഷൊർണൂർ, എറണാകുളം ജങ്ഷൻ, തിരുവനന്തപുരം എന്നിവിടങ്ങളിൽ. അഹമ്മദാബാദ്, വഡോദര, സൂറത്ത്, വസായി റോഡ്, പനവേൽ, രത്നഗിരി, മഡ്ഗാവ്, കാർവാർ, മംഗളൂരു ജങ്ഷൻ എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്.
എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1.50-ന് ഗാന്ധിധാമിൽനിന്ന് പുറപ്പെടും. ബുധനാഴ്ച രാവിലെ 11.30-ന് തിരുനൽവേലിയിലെത്തും. വ്യാഴാഴ്ച തോറും രാവിലെ 7.45-ന് തിരുനൽവേലിയിൽ -നിന്ന് പുറപ്പെടും. ശനിയാഴ്ച പുലർച്ചെ 5.45-ന് ഗാന്ധിധാമിലെത്തും. തിരുനൽവേലിയിലേക്കുപോകുമ്പോൾ ഈ പ്രതിവാര വണ്ടി ബുധനാഴ്ചകളിൽ രാത്രി 12.17-ന് കോഴിക്കോട്ടെത്തും. തിരികെ പോകുമ്പോൾ വ്യാഴാഴ്ച വൈകീട്ട് 6.20-നാണ് കോഴിക്കോട്ടെത്തുക.
സാധാരണ തീവണ്ടികളിൽനിന്ന് വ്യത്യസ്തമായി പുറംഭാഗത്ത് ആകർഷകമായ നീല ഡിസൈനോടെയാണ് വണ്ടി. ത്രീ ടയർ എ.സി.യുള്ള 22 കോച്ചുകൾ. ഓരോ കോച്ചിലും കാപ്പി, ചായ, സൂപ്പ് എന്നിവ കിട്ടുന്ന വെൻഡിങ് മെഷീനും റഫ്രിജറേറ്ററും. സ്റ്റേഷനുകളിലേക്കുള്ള ദൂരവും അവിടെ എത്തുന്ന സമയവും മുൻകൂട്ടി കാണിക്കുന്ന ജിപി.എസ്.സംവിധാനം, എൽ.ഇ.ഡി.ലൈറ്റുകൾ തുടങ്ങിയവയുണ്ടാവും.
കോഴിക്കോടുനിന്നും വിവിധ സ്റ്റേഷനുകളിലേക്കുള്ള അടിസ്ഥാന ടിക്കറ്റ് നിരക്ക്
ഗാന്ധി ധാം-2285 രൂപ,
അഹമ്മദാബാദ്-2110,
ബറോഡ-2030,
സൂറത്ത്-1940,
പനവേൽ -1725,
ഗോവ-1100,
കാർവാർ-1010,
മംഗളൂരു-560,
ഷൊർണൂർ -560,
എറണാകുളം-560 ,
തിരുവനന്തപുരം-745,
തിരുനൽവേലി-975
0 Comments