വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നവർക്ക് കോഴിക്കോടൻ കൈത്താങ്ങ്: ഇതുവരെ കയറ്റി അയച്ചത് ടൺ കണക്കിന് സാധനങ്ങൾകോഴിക്കോട്: വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന ആലപ്പുഴ, കോട്ടയം ജില്ലകളിലെ സഹോദരങ്ങളെ സഹായിക്കാനാൻ ജില്ല ഭരണകൂടത്തിനോടൊപ്പം നിങ്ങൾക്കും സഹായിക്കാമെന്ന് പറഞ്ഞ് കലക്ടർ യു.വി ജോസ് ഫേയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിട്ട് ഇതുവരെ കയറ്റിയയച്ചത് ടൺ കണക്കിൻ സാധനങ്ങൾ. സാധാരണക്കാർ മുതൽ നിരവധി വ്യവസായ സ്ഥാപനങ്ങളും സാധനങ്ങൾ നൽകി.

ഇതുവരെ കയറ്റിയയച്ചത് 9 ലോറി സാധനങ്ങൾ. ഏറ്റവും കൂടുതൽ അയച്ചത് കുടിവെളളമാണ് 15845 ലിറ്റർ, ഇനി ആവശ്യമുള്ളത് അരി, മെഡിക്കൽ കിറ്റ്, ടവ്വൽ തുടങ്ങിയ സാധനങ്ങൾ ആണെന്നും കലക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചു.Snow
Forest

Mountains
Snow


ഇതുവരെ കയറ്റിയഴച്ച സാധനങ്ങളുടെ ലിസ്റ്റ്


നന്ദിയർപ്പിച്ച് കലക്ടർ ഇന്നലെ പോസ്റ്റ് ചെയ്ത പോസ്റ്റിന്റെ പൂർണ രൂപം

"ഏവർക്കും നന്ദി...

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വെള്ളപ്പൊക്കംമൂലം കഴിഞ്ഞ കുറേ ദിവസങ്ങളിലായി  ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കാനായി എന്തെങ്കിലും  ചെയ്യണമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ അവർക്ക് അത്യാവശ്യമുള്ള   സാധനങ്ങളുടെ  ഒരു ലിസ്റ്റ്  പത്രത്തിലൂടെയും കലക്ടറുടെ ഓദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെയും ഈ മാസം 25 ന് നൽകിയിരുന്നു. ഒരു ലോറിയിലെങ്കിലും അവശ്യ സാധനങ്ങൾ കൊടുത്തയക്കാനാവുമെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷെ കോഴിക്കോടൻ നന്മയ്ക്ക് മുന്നിൽ കണക്ക് കുട്ടലുകൾക്ക് പ്രസക്തിയില്ല എന്ന് കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളിലെ പ്രതികരണത്തിലൂടെ  മനസ്സിലാക്കാനായി. 24 മണിക്കുകൾക്കകം തന്നെ 4 ലോറിയിലേക്കുള്ള സാധനങ്ങൾ എത്തി, അത് ഉടനടി ആവശ്യക്കാർക്ക് എത്തിക്കുവാനും നമുക്ക് കഴിഞ്ഞു. തീർന്നില്ല....വീണ്ടും സഹായ പ്രവാഹം. ഇതിനകം 9 ലോറിയിൽ സാധനങ്ങൾ 2 ജില്ലകളിലേക്കുമായി  അയച്ചു. വളരെയേറെ സന്തോഷത്തോടെയാണ് ആലപ്പുഴയും കോട്ടയവും നമ്മുടെ സഹായം സ്വീകരിച്ചത്. അവരുടെ നിതാന്തമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നമ്മുടെ സഹായം ആശ്വാസമേകിയെന്ന് അവർ അറിയിക്കുകയുമുണ്ടായി.

ഇന്നലയോടെ സഹായമയക്കുന്നത് അവസാനിപ്പിക്കാമെന്നാണ് തീരുമാനിച്ചത്. പക്ഷെ ഇന്നലെ വൈകിട്ടും ഇന്നുമായി നിരവധി പേരാണ് സഹായവാഗ്ദാനവുമായി വിളിക്കുന്നത്. ദുരിത ബാധിത ജില്ലയിലെ അധികൃതരോട് സംസാരിച്ചപ്പോഴും പുതിയ ആവശ്യങ്ങൾ അനവധിയുണ്ടെന്ന് അറിയിക്കുകയുമുണ്ടായി. ആവശ്യമുള്ള വസ്തുക്കളുടെ ലിസ്റ്റും അവർ നൽകി. മേൽ സാഹചര്യത്തിൽ നമ്മുടെ പ്രവർത്തനം ഈ ആഴ്ച കൂടി തുടരാൻ  തീരുമാനമെടുത്തിട്ടുണ്ട്. 

നമുക്കേവർക്കും അറിയാം ഇത്തരത്തിലൊരു സഹായം നൽകാൻ നമുക്ക് കഴിഞ്ഞത് കോഴിക്കോടിന്റെ അതിരില്ലാത്ത സ്നേഹത്തിന്റെയും,  ആത്മാർത്ഥമായ  പരിശ്രമങ്ങളുടേയും ഫലമായാണ്. എല്ലാറ്റിനുമുപരി കൂട്ടായ്മയുടെ വിജയം -
അവശ്യ സാധനങ്ങൾ ലഭ്യമാക്കാനായി നമ്മുടെ ഫാത്തിമയെ പോലെ മുന്നോട്ട് വന്ന നിരവധിപേർ, വിവിധ സംഘടനകൾ, പല വിധ കൂട്ടായ്മകൾ, വിദ്യാർത്ഥികൾ, വ്യാപാരി വ്യവസായികൾ,  എന്തിനേറെ സാധനങ്ങൾ ലോറിയിൽ കയറ്റാൻ വിളിച്ചാൽ  പ്രതിഫലം വാങ്ങാതെ സന്തോഷത്തോടെ ഓടിയെത്തുന്ന കോഴിക്കോടിന്റെ കയറ്റിറക്ക് തൊഴിലാളികൾ തുടങ്ങി നിരവധി പേർ.

കഴിഞ്ഞ ദിവസങ്ങളിലായി നമ്മൾ നൽകിയ സാധനങ്ങളുടെ   വിവരങ്ങൾ ഇതോടൊപ്പം നൽകുന്നു. ഈ ഉദ്യമത്തിൽ പങ്കാളികളായവരുടെ വിവരങ്ങൾ അടുത്ത പോസ്റ്റിൽ നൽകാം.

ഇപ്പോൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ട സാധനങ്ങളുടെ ലിസ്റ്റ് ചുവടെ നൽകുന്നു.

അരി

Medical/ Personal Care Kit (Dettol,  Cleaning Lotion, Soap, Washing Soap, Paste,) 

Bottled water 

Blanket  

Towel (Thorth)

സാധനങ്ങൾ നൽകാൻ താത്പര്യമുള്ളവർക്ക്   അടുത്ത 3. 8. 2018 ന് മുമ്പായി  മാനാഞ്ചിറയിലുള്ള ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫീസിൽ (DTPC)  ഒരുക്കിയിരിക്കുന്ന കൗണ്ടറിൽ സാധനങ്ങൾ കൈമാറാവുന്നതാണ്. 

പതിവുപോലെ പണം നമ്മൾ സ്വീകരിക്കുന്നതല്ല. 

ഫോൺ നമ്പർ : 9847764000"Post a Comment

0 Comments