കോഴിക്കോട‌്:നിപാ വൈറസിനെ അതിവേഗം നിയന്ത്രിക്കാന്‍ പൊരുതിയവരെ കോഴിക്കോട‌് പൗരാവലി ഞായറാഴ‌്ച ആദരിക്കും. മന്ത്രിമാരും നിപാ ബാധിച്ച‌് മരിച്ചവരുടെ സംസ‌്കാര ചടങ്ങ‌് നടത്തിയവരും ഉള്‍പ്പെടെ 275 ഓളം പേരെയാണ‌് ആദരിക്കുക. ടാഗോര്‍ സെന്റിനറി ഹാളില്‍ വൈകിട്ട‌് ആറിന‌് ചേരുന്ന 'കോഴിക്കോടിന്റെ സ‌്നേഹാദരം' ചടങ്ങ‌് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ‌്ഘാടനംചെയ്യും.
നിപ നിര്‍മാര്‍ജനംചെയ്യാന്‍ നേതൃത്വം നല്‍കിയ ആരോഗ്യമന്ത്രി കെ കെ ശൈലജ, ജില്ലയിലെ മന്ത്രിമാരായ ടി പി രാമകൃഷ‌്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവരെയും ചടങ്ങില്‍ ആദരിക്കും. എംപിമാര്‍, എംഎല്‍എമാര്‍, രാഷ‌്ട്രീയ പാര്‍ടി നേതാക്കള്‍, നിപാ ബാധിച്ച ശേഷം അത്ഭുതകരമായി രക്ഷപ്പെട്ട അജന്യ, ഉബീഷ‌് എന്നിവരും പങ്കെടുക്കും. ആരോഗ്യ വകുപ്പ‌് ആഭിമുഖ്യത്തില്‍ ഞായറാഴ‌്ച രാവിലെ 10ന‌് നളന്ദ ഓഡിറ്റോറിയത്തിലും ആദരിക്കല്‍ ചടങ്ങുണ്ട‌്. മന്ത്രി കെ കെ ശൈലജ ഉദ‌്ഘാടനംചെയ്യും
0 Comments