ഉദ്ഘാടത്തിനൊരുങ്ങി സൗത്ത് ബീച്ച്: മാറ്റമില്ലാതെ ബീച്ചിലെ ലോറി പാർക്കിങ്​



കോഴിക്കോട്:സൗത്ത് ബീച്ചിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുമ്പോഴും നടപ്പാവാതെ ലോറി സ്റ്റാന്‍ഡ് മാറ്റി സ്ഥാപിക്കൽ. നഗരസഭയുടെ ദീര്‍ഘകാലമായുള്ള നീക്കമാണ് ഇതുവരെ നടപ്പാവാതെയിരിക്കുന്നത്. റോഡിലെ ഗതാഗത കുരുക്കു കുറക്കലും, സൗത്ത് ബീച്ചിന്റെ സൗന്ദര്യവല്‍ക്കരണവും മുന്‍നിര്‍ത്തി ലോറികള്‍ക്ക് പാര്‍ക്കിങ് മാറ്റാനുള്ള  ശ്രമങ്ങളാണ് ഇതോടു കൂടി മുടങ്ങുന്നത്. 

വലിയങ്ങാടിയില്‍ ചരക്കിറക്കുന്ന ലോറികളുടെ  ദിർ ഘകാലങ്ങാളായുള്ള താവളമാണ് സൗത്ത് ബീച്ച് റോഡ്. ഇവിടെ നിന്നും മാറിയാല്‍ മറ്റെവിടെയെങ്കിലും ഇതുപോലൊരു സംവിധാനം കിട്ടാനും വഴിയില്ല പക്ഷെ നഗരസഭയുടെ ആവശ്യവും നഗരത്തിലെ തിരക്കും കണക്കിലെടുത്ത് സ്ഥിരം താവളം മാറാന്‍ ലോറി ഉടമകള്‍ തയ്യാറാണ് പക്ഷെ പകരം മറ്റൊരു പാര്‍ക്കിങ് ഗ്രൗണ്ട് നഗരസഭ ഒരുക്കണമെന്നാണ് ലോറി ഉടമകൾ പറയുന്നത് . മീഞ്ചന്തയിലും പുതിയങ്ങാടിയിലും പുതിയ രണ്ട് പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ നഗരസഭ ചൂണ്ടിക്കാട്ടി, പുതിയങ്ങാടിയിലെ സ്ഥലം സ്വകാര്യവ്യക്തിയുടെതായതിനാല്‍ ലോറിക്കാര്‍ക്ക് സമ്മതമല്ല, മീഞ്ചന്തയിലെസ്ഥലത്ത് ലോറി പാര്‍ക്ക് ചെയ്യാന്‍ നാട്ടുകാരും സമ്മതിക്കുന്നില്ല  സൗന്ദര്യവല്‍ക്കരിച്ച സൗത്ത്ബീച്ചിനോട് ചേര്‍ന്ന് ലോറി സ്റ്റാന്റ് പാടില്ലെന്ന നഗരസഭയുടെ നിലപാടില്‍ മാറ്റമില്ല. ലോറി സ്റ്റാന്റ് മാറ്റിയില്ലെങ്കില്‍ ഉദ്ഘാടനം കഴിയുന്നതോടുകൂടി സൗത്ത് ബീച്ചില്‍ സന്ദര്‍ശക തിരക്കേറുകയും, ഗതാഗത കുരുക്ക് രൂക്ഷമാകുകയും ചെയ്യും.

Post a Comment

0 Comments