സൗത്ത് ബീച്ച്​ അണിഞ്ഞൊരുങ്ങി: ഉദ്ഘാടനം വ്യാഴാഴ്​ച്ച


കോഴിക്കോട്: സൗന്ദര്യവത്കരണം പൂർത്തിയാക്കിയ സൗത്ത് ബീച്ചി​ന്റെ ഉദ്ഘാടനം വ്യാഴാഴ്ച്ച നടക്കും. വൈകീട്ട് ഏഴിന് സഹകരണ വിനോദസഞ്ചാര, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സൗത്ത് ബീച്ച് പരിസരത്ത് നടക്കുന്ന ചടങ്ങിൽ തുറമുഖം, മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. പദ്ധതി പൂർത്തീകരണ കൈമാറ്റം ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും.

ഏറെ നാളത്തെ മുറവിളികള്‍ക്കൊടുവിലായിരുന്നു സൗത്ത് ബീച്ച് സൗന്ദര്യവത്കരണം ആരംഭിച്ചത്. 3.85 കോടി രൂപ ചെലവഴിച്ചാണ് സൗന്ദര്യവത്കരണം നടപ്പാക്കിയത്. ഹാര്‍ബര്‍ എന്‍ജീനിയറിങ്ങ് വകുപ്പിനായിരുന്നു  നിര്‍മാണച്ചുമതല. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ചുറ്റുമതില്‍, കാര്‍പാര്‍ക്കിങ് സൗകര്യം, മഴയും വെയിലും ഏല്‍ക്കാതെയിരിക്കാന്‍ ഷെല്‍ട്ടര്‍, ഇരിപ്പിടങ്ങള്‍, മിനി ഹൈമാസ്റ്റ് വിളക്കുകള്‍, കുടിവെള്ള സംവിധാനം, ടോയ്‌ലെറ്റുകള്‍ എന്നിവയാണ് ഒരുക്കിയത്. ഈന്തപ്പനകളും ചെറുതണല്‍ മരങ്ങളും വളര്‍ത്തി സൗത്ത് ബീച്ചിന്റെ മോടി കൂട്ടി. രണ്ടു ഘട്ടങ്ങളായാണ് ബീച്ചിന്റെ സൗന്ദര്യവത്കരണം. നടപ്പാകുന്നത് ആദ്യഘട്ടത്തില്‍ രക്തസാക്ഷിമണ്ഡപം മുതല്‍ തെക്കെപാലം വരെയാണ് നവീകരിച്ചത്. മുഹമ്മദലി കടപ്പുറം വരെയുള്ള പ്രദേശം രണ്ടാം ഘട്ടത്തില്‍ സൗന്ദര്യവത്കരിക്കും. ഇതിനായി ഈ വര്‍ഷത്തെ ബജറ്റില്‍ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

Post a Comment

0 Comments