സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടർ



കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ല കലക്ടറുടെ ഓഫീസ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഇന്ന് സ്കൂളുകള്‍ക്ക് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചതായി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

Post a Comment

0 Comments