കരിപ്പൂരിൽ നിന്ന് സർവീസ് നടത്താൻ സൗദി എയർലൈൻസിന് അനുമതി


കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ സൗദി എയർലൈൻസിന് അനുമതി. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി തേടി സൗദി എയർലൈൻസ് സമർപ്പിച്ച അപേക്ഷ അന്തിമ അനുമതിക്കായി വിമാനത്താവള അതോറിറ്റി ഡിജിസിഎയ്ക്ക് കൈമാറിയിരുന്നു. ഇതിലാണ് അനുമതി ലഭിച്ചത്.കോഴിക്കോട് നിന്ന് വലിയ വിമാനസർവീസുകൾക്ക് അനുമതി നൽകുന്നതിന്റെ ഭാഗമായി റൺവേ നവീകരണ ജോലികളെല്ലാം പൂർത്തിയായിരുന്നു. മലബാറിൽ നിന്നുള്ള എംപിമാരുടെ സംഘം ഈ വിഷയത്തിൽ കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട് പലതവണ ആവശ്യമുന്നയിക്കുകയും ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്ങുമായി ബന്ധപ്പെട്ട പഠനത്തിന് എയര്‍ ഇന്ത്യയുടെ ഉന്നതസംഘവും തിങ്കളാഴ്ചയെത്തിയിരുന്നു. എയര്‍ ഇന്ത്യയുടെ മുംബൈ കേന്ദ്ര കാര്യാലയത്തിലെ ഓപറേഷന്‍ വിഭാഗത്തില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇതിനായി എത്തിയത്.

Post a Comment

0 Comments