താമരശേരി ചുരത്തില്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു



കോഴിക്കോട്: താമരശേരി ചുരത്തില്‍ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നേ മുക്കാലോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. 1.10ന് തന്നെ ഒരു ഭാഗത്തൂടെ വാഹനങ്ങള്‍ കടത്തി വിട്ടിരുന്നു. തകരപ്പാടിക്ക് മുകളിലെ ഭാഗത്ത് രാത്രി പത്ത് മണിയോടെയാണ് ആദ്യം മരം വീണത്. ചുരം ജനകീയ വേദി, ഫയര്‍ ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ ഇത് മുറിച്ചു മാറ്റി കൊണ്ടിരിക്കുമ്പോള്‍ പതിനൊന്നരയോടെ വലിയ ഒരെണ്ണമടക്കം നാല് മരങ്ങളും പാറകളും താഴേക്ക് പതിച്ചാണ് വീണ്ടും ഗതാഗത തടസമുണ്ടായത്.


ഒമ്പതിനും എട്ടാം വളവിനുമിടക്ക് മരത്തോടൊപ്പം പാറകളും ഇടിഞ്ഞ് വീണു. കല്‍പറ്റ, മുക്കം എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സും താമരശ്ശേരി പൊലിസും സ്ഥലത്തെത്തിയിരുന്നു. ദേശീയപാതയില്‍ കൊടുവള്ളി നെല്ലാങ്കണ്ടിയില്‍ പൂനൂര്‍ പുഴ കരകവിഞ്ഞ് റോഡില്‍ വെള്ളം കയറി. ചെറിയ വാഹനങ്ങള്‍ ഇരു ഭാഗത്തുമായി പിടിച്ചിട്ടിരിക്കുകയാണ്.

Post a Comment

0 Comments