കോഴിക്കോട്: പുതുപ്പാടി മട്ടിക്കുന്നിൽ ഉരുൾപൊട്ടലിൽ കാണാതായ രജിത്തിന്റെ മൃതദേഹം കണ്ടെടുത്തു. ശക്തമായ ഉരുൾപൊട്ടലിൽ ഇദ്ദേഹം കാറുൾപ്പടെ ഒലിച്ചു പോവുകയായിരുന്നു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മുതൽ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ജില്ലയിൽ ഏഴിടത്ത് ഉരുള്‍പൊട്ടല്‍. ഒട്ടേറെ പ്രദേശത്ത് മണ്ണിടിച്ചില്‍ ഇപ്പോഴും തുടരുകയാണ്. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം മലയോര മേഖലകള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. പശുക്കടവില്‍ നിരവധി നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
ജില്ലയിലെ മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ചാലിയാറും ഇരുവഴിഞ്ഞിയും ചെറുപുഴയും കരകവിഞ്ഞൊഴുകി തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഈ പ്രദേശങ്ങളിലേക്കുള്ള വാഹന ഗതാഗതവും ഭാഗികമായി നിലച്ചു. ചേന്ദമംഗലൂര്‍ പുല്‍പ്പറമ്പ് അങ്ങാടിയും മാവൂര്‍ ആയംകുളം പ്രദേശവും വെള്ളം കയറി ഒറ്റപ്പെട്ട നിലയിലാണ്.
0 Comments