കോഴിക്കോട്​ നഗരം വെള്ളത്തിനടിയിൽ​കോഴിക്കോട്​: കനത്ത മഴയിൽ കോഴിക്കോട്​ നഗരത്തി​​​​​െൻറ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കനോലി കനാൽ നിറഞ്ഞു കവിഞ്ഞു. മാവൂർ റോഡ്​ മുഴുവനായും വെള്ളത്തിനടിയിലാണ്​. നഗരത്തിലെ പെട്രോൾ പമ്പിലും കടകളിലും വെള്ളം കയറി. മാവൂർ, കൂളിമാട്​, അരീക്കോട്​ ഭാഗങ്ങളിലേക്കുള്ള ബസ്​ സർവ്വീസ്​ നിർത്തി വെച്ചു​.പൊറ്റമ്മൽ, കോ​ട്ടൂളി, ജാഫർഖാൻ കോളനി, പയ്യാനക്കൽ, നല്ലളം, കീഴ്​വനപ്പാടം, ഒളവണ്ണ,​ കമ്പിളി പറമ്പ്​ തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്​ നല്ലളം, കീഴ്​വനപ്പാടം എന്നിവിടങ്ങളിൽ നിന്ന്​ ആളുകളെ ഒഴിപ്പിച്ചു. ഫാമിലി പാലസ്​ ഒാഡിറ്റോറിയത്തിലേക്കാണ്​ പ്രദേശത്തുകാരെ മാറ്റിയത്​.​

കോഴിക്കോട്​-ബംഗളൂരു ദേശീയ പാതയിൽ ഗതാഗതം സ്​തംഭിച്ചിരിക്കുകയാണ്​. ഇൗങ്ങാപ്പുഴ,  നെല്ലിയാങ്കണ്ടി, പടനിലം എന്നിവിടങ്ങളിലെ റോഡുകളിൽ വെള്ളം കയറിയതോടെയാണ്​ ഗതാഗതം സ്​തംഭിച്ചത്​. പരുത്തിപാറ മൂർക്കനാട്​ കടവിൽ ഒറ്റപ്പെട്ട 38 കുടുംബങ്ങളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്​. ജില്ലയിൽ നിന്ന്​ 5000പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്​.

Post a Comment

0 Comments