പ്രളയംമൂലം കുടിവെള്ളം മലിനമായതിനാൽ മഞ്ഞപ്പിത്തം വരാൻ സാധ്യത; ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ‌്‌



കോഴിക്കോട‌്: പ്രളയംമൂലം കുടിവെള്ളം മലിനമാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ‌്‌. മഞ്ഞപ്പിത്തം റിപ്പോർട്ട‌് ചെയ്യുന്ന  സാഹചര്യത്തിൽ ജാഗ്രത വേണമെന്ന‌്  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ അറിയിച്ചു. അടിഞ്ഞുകൂടിയ മാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യുമ്പോൾ അവ പുഴകളിലോ തോടുകളിലോ അരുവികളിലോ ആൾവാസമില്ലാത്ത പറമ്പുകളിലോ നിക്ഷേപിക്കരുത‌്. മാലിന്യങ്ങൾ ശേഖരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ശരിയായ രീതിയിൽ സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.  പനി, വിശപ്പില്ലായ‌്മ, ഓക്കാനം, ഛർദ്ദി, കണ്ണിന‌് മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ. രോഗാണു കലർന്ന ജലം, ഭക്ഷണം എന്നിവയിലൂടെയാണ് രോഗം പകരുന്നത്. രോഗിയുടെ മലത്തിലൂടെയാണ് പ്രധാനമായും രോഗങ്ങൾ മണ്ണിനെയും ജലത്തെയും മലിനപ്പെടുത്തുന്നത്. ഹൈപ്പറ്റൈറ്റിസ് എ, മഞ്ഞപ്പിത്തം, വയറിളക്കരോഗങ്ങൾ, ടൈഫോയ്ഡ് തുടങ്ങിയവ പ്രധാനമായും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ  താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.




Post a Comment

0 Comments