ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല; ട്രെയിനുകള്‍ പലതും ശനിയാഴ്ചയും റദ്ദാക്കി



തിരുവനന്തപുരം:കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ റോഡ് - റെയില്‍ ഗാതാഗതം താറുമാറായി. മണ്ണിടിച്ചിലും പേമാരിയും തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം പാലാക്കാട് ഡിവിഷനുകളില്‍ സര്‍വീസുകള്‍ പൂര്‍ണമായും ഭാഗികമായും റദ്ദാക്കി.

എറണാകുളം - കോട്ടയം- തിരുവനന്തപുരം പാതയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിച്ചില്ല. ഈ റൂട്ടില്‍ നാളെ ( 18-8-2018 ) വരെയുള്ള എല്ലാ സര്‍വീസും റദ്ദാക്കി. എറണാകുളം - ഷൊര്‍ണൂര്‍- പാലക്കാട് ഈ റൂട്ടിലെയും എല്ലാ സര്‍വീസും നാളെ ( 18-8-2018 ) വരെ റദ്ദാക്കി. ഷൊര്‍ണൂര്‍  കോഴിക്കോട് റൂട്ടില്‍ എല്ലാ സര്‍വീസും ഇന്നത്തേക്ക് റദ്ദാക്കി.



ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ എല്ലാ സുവിധ, സ്‌പെഷ്യല്‍ സര്‍വീസുകളും റദ്ദാക്കി. എന്നാല്‍ തിരുവനന്തപുരം - എറണാകുളം റൂട്ടില്‍ ആലപ്പുഴ വഴി കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കും. തിരുവനന്തപുരം- നാഗര്‍കോവില്‍ - തിരുനല്‍വേലി റൂട്ടിലും സര്‍വീസ് നടത്തു.  തിരുവനന്തപുരത്തുനിന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ എം.സി. റോഡ് വഴി അടൂര്‍ വരെ മാത്രം സര്‍വീസ് നടത്തും. നാഗര്‍കോവില്‍ ഭാഗത്തേക്കും സര്‍വീസ് ഉണ്ടാകും. മറ്റ് സര്‍വീസുകള്‍ റദ്ദു ചെയ്തകായി കെ.എസ്.ആര്‍.ടി. സി അറിയിച്ചു. ദേശീയ പാതിയിലൂടെയുള്ള സര്‍വീസ് എറണാകുളം വരെ നടത്തും.

Post a Comment

0 Comments