കനത്ത മഴ: മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു



കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി മെട്രൊ സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവച്ചു. മുട്ടംയാര്‍ഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്.



പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആലുവയ്ക്കും ചാലക്കുടിക്കുമിടിയിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.  ആലുവ-അങ്കമാലി പാതയില്‍ വെള്ളം കയറി വാഹന ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. എറണാകുളം നഗരത്തില്‍ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്.

Post a Comment

0 Comments