കനത്ത മഴ: ജാഗ്രതാ നിർദ്ദേശം നൽകി കലക്ടർ; ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാനും നിർദ്ദേശം



കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ യു.വി ജോസ് അറിയിച്ചു.  "കനത്ത മഴയിൽ മലയോര പ്രദേശത്ത്  ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം.  ദേശീയ ദുരന്തനിവാരണ സേന (എൻ ഡി ആർ എഫ്) യുടെ സഹായം  ആവശ്യപ്പെട്ടിട്ടുണ്ട്.

മണ്ണിടിച്ചിനെ തുടർന്ന് വയനാട് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഉരുൾപൊട്ടലിനും, മലയിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ജാഗരൂകരാകണം.  ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം മഴയുടെ ശക്തി കുറയുന്നതു വരെ നിർത്തിവെക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്."

Post a Comment

0 Comments