കോഴിക്കോട്: ഇന്ത്യയിലെ ആദ്യ വനിതാ മാൾ കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട് കുടുംബശ്രീയും കോര്‍പ്പറേഷനും ചേര്‍ന്ന് ആരംഭിച്ച മഹിളാമാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇവിടെ രൂപപ്പെട്ട സ്ത്രീകള്‍ മാത്രമുള്ള ഈ വാണിജ്യകൂട്ടായ്മ സ്ത്രീ ശാക്തീകരണത്തില്‍ കേരളത്തിലെ പുതിയ മാതൃകയാണ്.നേരത്തെ കോര്‍പറേറ്റുകള്‍ക്ക് മാത്രം സാധ്യമായിരുന്നത് തങ്ങള്‍ക്കും സാധ്യമാകുമെന്നതാണ് സംസ്ഥാനത്തെ ആദ്യത്തെ കുടുംബശ്രീ മാള്‍ നല്‍കുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ പുതിയ മേഖലകളിലേക്ക് കടന്നുവന്ന് സ്ത്രീകള്‍ ആരുടെയും പിന്നിലല്ലെന്ന സന്ദേശം ശക്തമായി ഉയര്‍ത്തുന്നതിനും അത് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ഇത്തരം സംരംഭങ്ങള്‍ സഹായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ച് നിലകളിലായി 36000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മാളില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ സംരംഭങ്ങള്‍ക്കും വനിതാസംരംഭങ്ങള്‍ക്കും ആണ് മാളില്‍ മുന്‍ഗണന നല്‍കിയിരുക്കുന്നത്. വനിതാ വികസന കോര്‍പ്പറേഷന്‍ ഹെല്‍പ് ഡസ്‌ക്, വനിതാ കോര്‍പ്പറേഷന്‍ ബാങ്ക്, കൗണ്‍സലിംഗ് സെന്റര്‍ തുടങ്ങിയവും മാളില്‍ പ്രവര്‍ത്തിക്കും. കുടുംബശ്രീ അംഗങ്ങള്‍ ഉത്പ്പാദിപ്പിക്കുന്ന ചെറുകിട ഉത്പ്പന്നങ്ങളുടെ വിപണനത്തിനായി സ്ഥിരം എക്‌സിബിഷന്‍ സെന്ററും മൈക്രോബസാറും മാളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും. കുടുംബശ്രീ കഫേയും തയ്യാറാണ്
0 Comments