11 ജില്ലകളില്‍ കനത്തമഴയ്ക്കു സാധ്യത; റെഡ് അലര്‍ട്ട്



കോഴിക്കോട്: തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളില്‍ ശനിയാഴ്ച കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കാസര്‍കോടും കൊല്ലത്തും ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരത്ത് പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഇപ്പോള്‍ നല്‍കിയിട്ടില്ല.  കൊല്ലത്തും കാസര്‍കോടും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ എട്ടുമണിക്കുള്ള അറിയിപ്പില്‍ ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ മാത്രമായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഉച്ചയ്ക്ക് ഒരു മണിക്കുള്ള മുന്നറിയിപ്പില്‍ ഒമ്പതു ജില്ലകളില്‍ കൂടി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.



അതേസമയം മറ്റൊരു ന്യൂനമര്‍ദം കൂടി ഒഡീഷാ ഭാഗത്ത് രൂപം കൊള്ളുന്നുണ്ട്. ഇത് കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Post a Comment

0 Comments