മഴക്കെടുതി: ഇന്ന് സംസ്ഥാനത്ത് 24 പേര്‍ മരിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മാത്രം 24 പേര്‍ മരിച്ചു. ഇതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 57 ആയി. പ്രളയത്തില്‍ അകപ്പെട്ട് ഏഴുപേരെ കാണാതായിട്ടുണ്ട്. 14 ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം കൊണ്ടോട്ടിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് 9 പേര്‍ മരിച്ചു.  മൂന്നാറില്‍ ലോഡ്ജ് കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി ഒരാള്‍ മരിച്ചു.




ചിറയിന്‍കീഴില്‍ വീടിന്റെ ചുവര് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. റാന്നി ഇടിയപ്പാറയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന സ്ത്രീ ഷോക്കേറ്റ് മരിച്ചു. എല്ലയ്ക്കലില്‍ ഉരുള്‍ പൊട്ടലില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കിട്ടി. മോട്ടോര്‍ നന്നാക്കുന്നതിനിടെ ഷോക്കേറ്റ് ഹരിപ്പാട് സ്വദേശി ജയകൃഷ്ണന്‍ മരിച്ചു. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തിരുവനന്തപുരം നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച്ച വരെ അടച്ചു. സംസ്ഥാനത്തെ 34 ഡാമുകള്‍ തുറന്നിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി. കേരളത്തിലെ 44 നദികളും കരകവിഞ്ഞ് ഒഴുകുകയാണ്.

Post a Comment

0 Comments