കനത്ത മഴയില്‍ വിറച്ച് കോഴിക്കോട്കോഴിക്കോട്: ജില്ലയില്‍ ഇന്നലെയും ഇന്നും  കനത്തമഴ. മലയോര പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് അനുഭവപ്പെട്ടു. തിങ്കളാഴ്ച ലഭിച്ച മഴ 34.4 മില്ലിമീറ്റര്‍. പേമാരി തുടരുന്ന സാഹചര്യത്തില്‍ താമരശ്ശേരി താലൂക്കില്‍ കൂടുതല്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.  പുതുപ്പാടി കണ്ണപ്പൻകുണ്ടിൽ വീണ്ടും ഉരുൾപൊട്ടിയതിനെ തുടർന്ന് പുഴഗതി മാറി ഒഴുകി കൊണ്ടിരിക്കുകയാണ്


കോഴിക്കോട് താലൂക്കില്‍ കച്ചേരിക്കുന്ന് അംഗനവാടി, മാവൂര്‍ സാംസ്‌കാരിക നിലയം, എന്നിവിടങ്ങളില്‍ രണ്ട് കുടുംബങ്ങളിലായി എട്ട് പേരും കൊയിലാണ്ടി താലൂക്കില്‍ മുതുകാട് ജി എല്‍ പി എസില്‍ അഞ്ച് കുടുംബങ്ങളിലെ 16 പേരും വടകര താലൂക്കില്‍ വിലങ്ങാട് സാംസ്‌കാരിക നിലയം, മരുതോങ്കര നെല്ലിക്കുന്ന് കേന്ദ്രം, കുരുടന്‍ കടവ് അംഗനവാടി എന്നിവിടങ്ങളില്‍ ആറ് കുടുംബങ്ങളിലെ 29 പേരും താമരശ്ശേരി താലൂക്കില്‍ എ.കെ.ടി.എം.എല്‍.പി.എസ് മണല്‍വയല്‍, സെന്റ് ജോസഫ് എ.യു.പി.എസ് മൈലള്ളാംപാറ, മുത്തപ്പന്‍പുഴ എല്‍.പി.എസ്, കട്ടിപ്പാറ വെട്ടിയൊഴിഞ്ഞ തോട്ടം പ്രൈമറി ഹെല്‍ത്ത് സെന്റര്‍, ക്വാറി അംഗനവാടി എന്നിവിടങ്ങളില്‍ 293 കുടുംബങ്ങളില്‍ നിന്നായി 1028 പേരും താമസിക്കുന്നുണ്ട്.  കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനാലും, പല പ്രദേശങ്ങളിലും ഉരുൾപൊട്ടൽ ഉണ്ടായതിനാലും മഴ ശക്തി പ്രാപിക്കുന്നതിനാലും പുഴയുടെ സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

കനത്ത മഴയെ തുടർന്ന് വീണ്ടും ഉരുൾപൊട്ടിയ കണ്ണപ്പൻകുണ്ട്


ജില്ലയില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കലക്ടറേറ് -0495-2371002,
കോഴിക്കോട് -0495-2372966,
താമരശ്ശേരി -0495-2223088,
കൊയിലാണ്ടി -0496-2620235,
വടകര -0496-2522361.Post a Comment

0 Comments