ദുരിതത്തിനിടയിൽ അശ്ലീല കമന്റിട്ട പ്രവാസിയുടെ ജോലി പോയിസലാല: ദുരിതബാധിതരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്‌റ്റിൽ അശ്ലീല കമന്റിട്ട ജീവനക്കാരനെ പിരിച്ചുവിട്ടതായി ലുലു ഗ്രൂപ്പ് അറിയിച്ചു. ഒമാനിലെ ബോഷർ ലുലുവിൽ ജോലി ചെയ്യുന്ന കോഴിക്കോട് നരിക്കുനി സ്വദേശി സ്വദേശി രാഹുൽ സി.പി പുത്തലാത്തിനെയാണ് പിരിച്ചുവിട്ടത്. കേരളത്തിൽ പ്രളയം ദുരിതം വിതച്ചപ്പോൾ അവഹേളനപരമായ കമന്റുകളിട്ട രാഹുലിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.ഇത്തരത്തിലുള്ള പ്രവർത്തികൾ ലുലു ഗ്രൂപ്പ് ഒരിക്കലും അംഗീകരിക്കില്ല. മാത്രമല്ല തങ്ങളുടെ സംസ്‌ക്കാരത്തിനും മൂല്യത്തിനും ചേർന്നതുമല്ല. പ്രളയത്തിൽ അകപ്പെട്ടവരെ സഹായിക്കാനാണ് ലുലു ഗ്രൂപ്പും തങ്ങളുടെ സി.എം.ഡി. യൂസഫലിയും ശ്രമിക്കുന്നതെന്നും ലുലു ഗ്രൂപ്പ് പേഴ്‌സണൽ ആൻഡ് അഡ്‌മിൻ മാനേജർ പ്രജിത്ത് കുമാർ അറിയിച്ചു.


Post a Comment

0 Comments