കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അനുമതി നൽകി. സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള വലിയ വിമാനങ്ങളായിരിക്കും കരിപ്പൂരിൽ നിന്ന് ആദ്യം സർവീസ് നടത്തുക.
ഓഗസ്റ്റ് 20 ന് ഇതുസംബന്ധിച്ച് അവസാന സുരക്ഷാ അനുമതി നൽകുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. അതിനുശേഷം സൗദി വിമാനക്കമ്പനി സർവീസ് തുടങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കും. അടുത്ത വർഷം മുതൽ കേരളത്തിൽ നിന്നുള്ള ഹജ്ജ് സർവീസുകളും കോഴിക്കോട് നിന്നായിരിക്കും തുടങ്ങുക.
കണ്ണൂര്‍ വിമാനത്താവളത്തിന് സര്‍വീസുകള്‍ തുടങ്ങാന്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കണ്ണൂര്‍ എയര്‍പ്പോര്‍ട്ട് ഒക്ടോബര്‍ ഒന്നിന് പ്രവര്‍ത്തന സജ്ജമാകും. ഒക്ടോബര്‍ അവസാനത്തോടെ വിമാന സര്‍വീസ് ആരംഭിക്കും. ഇന്‍ഡിഗോ, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നിവയ്ക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്.
0 Comments