ജില്ലയില്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട്‌ ഹോം സ്‌റ്റേകള്‍ വരുന്നു



കോഴിക്കോട്‌: ജില്ലയില്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട്‌ ഹോംസ്‌റ്റേകള്‍ വരുന്നു. ഇതുവരെ 13 ഹോംസ്‌റ്റേകള്‍ തയാറായി കഴിഞ്ഞു. വീടുകളില്‍ വിനോദ സഞ്ചാരികളെ താമസിപ്പിക്കാന്‍ തയാറുള്ളവര്‍ക്ക്‌ വിനോദ സഞ്ചാര വകുപ്പിന്റെ ഈ പദ്ധതിയില്‍ പങ്കാളിയാകാം. ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ്‌ വിനോദ സഞ്ചാരികള്‍ എത്തുന്നത്‌. നിലവില്‍ താമസമുള്ള വീട്ടില്‍ ഒന്നു മുതല്‍ ആറു മുറികള്‍ വരെ വിനോദ സഞ്ചാരികള്‍ക്ക്‌ വാടകയ്‌ക്ക് നല്‍കാം. ടൂറിസം വകുപ്പ്‌ ഇതിന്‌ ക്ലാസിഫിക്കേഷന്‍ നിശ്‌ചയിച്ചിട്ടുണ്ട്‌. ഡയമണ്ട്‌ (ക്ലാസ്‌ എ), ഗോള്‍ഡ്‌ (ക്ലാസ്‌ ബി), സില്‍വര്‍ (ക്ലാസ്‌ സി) എന്നിവയാണ്‌ ഗ്രൂപ്പുകള്‍. ക്ലാസിഫൈഡ്‌ ചെയ്‌ത ഹോംസ്‌റ്റേകള്‍ മാത്രമേ ടൂറിസ്‌റ്റുകള്‍ താമസത്തിനു തെരഞ്ഞെടുക്കുകയുള്ളുവെന്നതിനാല്‍ ഹോംസ്‌റ്റേകള്‍ ടൂറിസം വകുപ്പില്‍ രജിസ്‌റ്റര്‍ ചെയേ്ണ്ടേതാണ്‌.ഹോംസ്‌റ്റേകള്‍ക്ക്‌ ടൂറിസം വകുപ്പിന്റെയും തദ്ദേശ സ്‌ഥാപനങ്ങളുടെയും അനുമതി ആവശ്യമാണ്‌. ഹോംസ്‌റ്റേകള്‍ ഏര്‍പ്പെടുത്താന്‍ താല്‍പര്യമുള്ളവര്‍ക്കായി ശില്‍പശാല സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ഡി.ടി.പി.സി സെക്രട്ടറി ബിനോയ്‌ വേണുഗോപാല്‍ പറഞ്ഞു.



ഹോംസ്‌റ്റേകള്‍ ഒരുക്കുന്നതിന്റെ നടപടിക്രമങ്ങളെല്ലാം ശില്‍പശാലയില്‍ വിശദീകരിക്കും. ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഹോംസ്‌റ്റേകളുടെ വിശദാംശങ്ങള്‍ ലഭ്യമാണ്‌. കോടഞ്ചേരിയില്‍ കയാക്കിംഗ്‌ ചാമ്പ്യന്‍ഷിപ്പ്‌ വന്നതോടെ കോഴിക്കോട്‌ ജില്ലയില്‍ കൂടുതല്‍ പേര്‍ അടുത്ത വര്‍ഷത്തേക്ക്‌ ഹോംസ്‌റ്റേ രംഗത്തേക്ക്‌ വരാന്‍ തയാറായി മുന്നോട്ടുവന്നിട്ടുണ്ട്‌. അടുത്ത വര്‍ഷം കൂടുതല്‍ വിദേശ കയാക്കിംഗുകാര്‍ എത്തുന്നതിനാല്‍ ഹോംസ്‌റ്റേ ഒരുക്കാന്‍ തയാറായവര്‍ ഏറെ പ്രതീക്ഷയിലാണ്‌. അപേക്ഷാ ഫാറം ടൂറിസം വകുപ്പിന്റെ ഓഫീസില്‍ ലഭിക്കും. 5000 രൂപയാണ്‌ പ്രോസസിംഗ്‌ ഫീസ്‌. കോഴിക്കോട്ട്‌ ടൂറിസ്‌റ്റുകള്‍ക്ക്‌ താമസിക്കാന്‍ പറ്റുന്ന ഹോട്ടലുകളില്‍ വലിയ ചാര്‍ജാണ്‌ ഈടാക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ ഹോംസ്‌റ്റേകളുടെ പ്രസക്‌തി വര്‍ധിക്കുന്നത്‌. വീടില്‍ അതിഥിയായെത്തുന്ന ടൂറിസ്‌റ്റില്‍ നിന്ന്‌ നിരക്ക്‌ ഈടാക്കുന്നതു വീട്ടുകാരനായിരുക്കും.

Post a Comment

0 Comments