എറണാകുളം – കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചുകോട്ടയം∙ എറണാകുളം കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. അതേസമയം, ദീർഘദൂര യാത്രക്കാരെ സഹായിക്കാനായി റെയിൽവേ ശനിയാഴ്ച കൂടുതൽ കണക്‌ഷൻ ട്രെയിനുകൾ ഒാടിക്കും. ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ കായംകുളം-കോട്ടയം-എറണാകുളം റൂട്ടില്‍ ഇന്നും വൈകിട്ട് 4 മണി വരെ ട്രെയിന്‍ ഗതാഗതം റദ്ദാക്കിയിരുന്നു. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കു സര്‍വീസുണ്ട്.


കായംകുളം - കോട്ടയം - എറണാകുളം പാതയിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ട്രെയൽ റൺ ഉടൻ നടത്തും. ഈ പാതയിലെ പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. കുറ്റിപ്പുറം, പള്ളിപ്പുറം പാലങ്ങളിലെ ജോലികളും പരിശോധനയും പൂർത്തിയായി വരികയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം. കോഴിക്കോട്ടുനിന്ന് മംഗളൂരുവിലേക്ക് ഇന്നു വൈകിട്ട് അഞ്ചിനും രാത്രി ഒൻപതിനും പാസഞ്ചർ സ്പെഷലുകൾ പുറപ്പെടും. എല്ലാ സ്റ്റേഷനുകളിലും നിർത്തും ഉച്ചയ്ക്ക് 2.05ന് ചെറുവത്തൂരിലേക്കും പാസഞ്ചറുണ്ട്.

  പാലക്കാടുനിന്നു കോയമ്പത്തൂർ, ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിൻ സർവീസ് പുനരാരംഭിച്ചു.

  എറണാകുളം – കാരിക്കൽ എക്സ്പ്രസ് നാളെ വെളുപ്പിന് 1.40ന് പാലക്കാടുനിന്നു സർവീസ് ആരംഭിക്കും.

  മംഗളൂരു – ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12686) പാലക്കാട് നിന്ന് ഇന്നു രാത്രി 10.15ന് സർവീസ് ആരംഭിക്കും.

  തിരുവനന്തപുരം– ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് രാത്രി 12.45ന് പാലക്കാട് നിന്ന് സർവീസ് ആരംഭിക്കും.

  ഷൊർണൂർ– കോയമ്പത്തൂർ മെമു(66604) ഉച്ചകഴിഞ്ഞ് മൂന്നിന് ഷൊർണൂരിൽ നിന്നു പുറപ്പെടും.

  രാവിലെ എട്ടിനു പുറപ്പെട്ട എറണാകുളം –തിരുവനന്തപുരം പാസഞ്ചറിലെ യാത്രക്കാർ എത്തിയ ശേഷമേ കൊല്ലത്തു നിന്നു ചെന്നൈയിലേക്കുളള അനന്തപുരി എക്സ്പ്രസ് പുറപ്പെടൂ.

  11.30നുളള എറണാകുളം തിരുവനന്തപുരം  സ്പെഷൽ എത്തുന്ന മുറയ്ക്കാകും  കൊച്ചുവേളിയിൽ നിന്നു ബെംഗളൂരു ട്രെയിൻ പുറപ്പെടൂ

  ∙11.30ന് തിരുവനന്തപുരത്തു നിന്നു എറണാകുളത്തേക്കു വരുന്ന പാസഞ്ചർ ട്രെയിൻ വൈകിട്ടു നാലു മണിയോടെ എറണാകുളത്തു നിന്നു ചെന്നൈ എഗ്‌മൂറിലേക്കു സർവീസ് നടത്തും. ആലപ്പുഴ, തിരുവനന്തപുരം, തിരുനെൽവേലി വഴിയാകും സർവീസ്. റിസര്‍വേഷന്‍ ആരംഭിച്ചു.

  ∙തിരുവനന്തപുരത്തു നിന്നു ഹൗറയിലേക്കുളള സ്പെഷൽ വൈകിട്ട് അഞ്ചിന് പുറപ്പെടും. ഈ ട്രെയിനിനു റിസർവേഷൻ ലഭ്യമാണ്. എറണാകുളത്തു നിന്നു എട്ടു മണിക്കും 11.30നുമുളള ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്കും ഹൗറ ട്രെയിനിൽ തുടർയാത്രാ സൗകര്യം  ലഭിക്കും.

  തിരുനെൽവേലി, മധുര വഴിയുളള സർവീസുകൾ

  12625 തിരുവനന്തപുരം ന്യൂഡൽഹി കേരള 11.15

  16316 കൊച്ചുവേളി ബെംഗളൂരു 16.45

  22641 തിരുവനന്തപുരം ഇൻഡോർ 17.00

Post a Comment

0 Comments