കോഴിക്കോട്: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് കരിപ്പൂരില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ ഈ മാസം 20 വരെയാണ് അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയത്. വിമാനത്താവളത്തിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലെ സന്ദര്‍ശക ഗാലറിയിലേക്കുളള പ്രവേശനം നിര്‍ത്തിവെച്ചു. യാത്രക്കാരേയും അവരുടെ ബാഗുകളും പ്രത്യേകം പരിശോധിക്കും. കേന്ദ്രസുരക്ഷ സേനയ്ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അലക്ഷ്യമായി കാണുന്ന വസ്തുക്കളും, സംശയാസ്പദമായി ടെര്‍മിനലിനു മുന്‍പിലുളള വാഹനങ്ങളും കസ്റ്റഡിയിലെടുക്കും. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് പരിശോധനയും നടത്തുന്നുണ്ട്.
0 Comments