വിലങ്ങാട് മിനി ജലവൈദ്യൂത പദ്ധതി: ഒരു ജനറേറ്റർ പ്രവർത്തിച്ചു തുടങ്ങി



കോഴിക്കോട്: മൂന്നു ജനറേറ്ററുകളും പ്രവർത്തനം നിലച്ചിരുന്ന വിലങ്ങാട് ജല വൈദ്യുത പദ്ധതിയുടെ ഒരു ജനറേറ്ററും പ്രവർത്തനം പുനരാരംഭിച്ചു. ഉരുൾപൊട്ടലിൽ മണ്ണും കല്ലും വന്നടിഞ്ഞ് മൂന്നു ജനറേറ്ററുകളും പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. 7.5 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന രണ്ടര മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണ് വിലങ്ങാട്ടുള്ളത്. ഇതിലൊന്ന് പ്രവർത്തനം തുടങ്ങിയതോടെ രണ്ടര മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. ഇത് വിലങ്ങാട്ടും പരിസരങ്ങളിലേക്കുമാണ് വിതരണം ചെയ്യുന്നത്. മഴയ്ക്കിടയിൽ കരകവിഞ്ഞൊഴുകിയിരുന്ന പുഴയിൽ വെള്ളം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.


Post a Comment

0 Comments