കുട്ടികള്‍ക്ക് ഓണാവധി വെട്ടിച്ചുരുക്കിയിട്ടില്ല: വ്യാജ പ്രചാരണം നടത്തിയവര്‍ കുടുങ്ങും


തിരുവനന്തപുരം:മഴക്കെടുതി മൂലം അവധി നൽകിയ ജില്ലകളിൽ ഓണാവധി വെട്ടിച്ചുരുക്കിയെന്ന പ്രചാരണം വ്യാജമാണെന്നു വിദ്യാഭ്യാസവകുപ്പ്. വിദ്യാഭ്യാസ ഡയറക്ടറുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ സൈബർ പൊലീസിന് ഇന്നു പരാതി നൽകുമെന്നും വകുപ്പ് അധികൃതർ അറിയിച്ചു.



"2018–19 അധ്യയന വർഷത്തിൽ മഴക്കെടുതി കാരണം അവധി നൽകിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ മാസം 24, 25, 26 എന്നീ ദിവസങ്ങളിൽ മാത്രമേ അവധിയുണ്ടായിരിക്കുകയുള്ളൂവെന്നു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു എന്നണ് വ്യാപകമായി പ്രചരിച്ചത്."

Post a Comment

0 Comments